ADVERTISEMENT

അബുദാബി/ദുബായ്/ഷാർജ/അജ്മാൻ ∙ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്ക് പെരുന്നാൾ ഉത്സവം സംഘടിപ്പിച്ച് യുഎഇ. പുടവയും പണവും സമ്മാനങ്ങളും നൽകിയതിനു പുറമെ കലാവിരുന്നും വിഭവസമൃദ്ധമായ സദ്യയും സംഘടിപ്പിച്ചാണ് തൊഴിലാളികളെ ചേർത്തുപിടിച്ചത്.

 

ദുബായ് പൊലീസ് സംഘടിപ്പിച്ച പെരുന്നാൾ ആഘോഷത്തിൽ പങ്കെടുക്കുന്ന തൊഴിലാളികൾ.
ദുബായ് പൊലീസ് സംഘടിപ്പിച്ച പെരുന്നാൾ ആഘോഷത്തിൽ പങ്കെടുക്കുന്ന തൊഴിലാളികൾ.

അബുദാബി, ദുബായ്, ഷാർജ, അജ്മാൻ തുടങ്ങി വിവിധ എമിറേറ്റുകൾ വ്യത്യസ്ത പരിപാടികൾ ഒരുക്കിയിരുന്നു.കുറഞ്ഞ വരുമാനക്കാർക്ക് ആശ്വാസം പകരുന്നതാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു. ഷാർജയിൽ ലേബർ സ്റ്റാൻഡേർഡ് ഡവലപ്മെന്റ് അതോറിറ്റിയുടെയും ദുബായിൽ തൊഴിലാളി കാര്യ സ്ഥിരം സമിതിയുടെയും നേതൃത്വത്തിൽ പ്രത്യേക ഉത്സവവും നടത്തി. സംഗീത, നൃത്ത, ഹാസ്യ കലാപരിപാടികൾക്കു പുറമെ  സദ്യയും ഉണ്ടായിരുന്നു.

 

സൗജന്യ ആരോഗ്യ പരിശോധനയും ബോധവൽക്കരണവും നടത്തി. ദുബായിൽ മുഹൈസിന, അൽഖൂസ്, ജബൽഅലി എന്നിവിടങ്ങളിലെ തൊഴിലാളി ക്യാംപുകൾ കേന്ദ്രീകരിച്ചായിരുന്നു കലാവിരുന്ന് ഒരുക്കിയതെന്ന് സ്ഥിരം സമിതി ചെയർമാൻ മേജർ ജനറൽ ഒബൈദ് ബിൻ സുറൂർ പറഞ്ഞു. ദുബായിൽ  10 ലക്ഷം തൊഴിലാളികളുണ്ട്. ഇവർക്കായി പ്രത്യേക പരിപാടി ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈദ് ഫെസ്റ്റിവൽ സംഘടിപ്പിച്ചതെന്നും പറഞ്ഞു.

 

തൊഴിലാളികളുടെ കഠിനാധ്വാനവും വികസനത്തിലെ പങ്കും മാനിച്ചാണ്  ഉത്സവം സംഘടിപ്പിച്ചതെന്നും പറഞ്ഞു. അൽസജ വ്യവസായ മേഖലയിലെ ലേബർ പാർക്ക് കേന്ദ്രീകരിച്ചായിരുന്നു ഷാർജയിലെ ഉത്സവം. കലാസാംസ്കാരിക പരിപാടികളും സൗജന്യ മെഡിക്കൽ ക്യാംപും ബോധവൽക്കരണ പരിപാടികളും ഒരുക്കി. തൊഴിലാളികൾക്ക് കുറഞ്ഞ നിരക്കിൽ ഉൽപന്നങ്ങൾ ലഭ്യമാകുന്ന ഈദ് ബസാറും തുറന്നു.

English Summary: UAE workers enjoy Eid Al Adha celebrations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com