ലോകത്തിലെ മികച്ച സർവകലാശാലകളിൽ രണ്ടെണ്ണം യുഎഇയിൽ
Mail This Article
×
അബുദാബി∙ ലോകത്തെ മികച്ച 300 സർവകലാശാലകളിൽ അബുദാബിയിലെ ഖലീഫ യൂണിവേഴ്‌സിറ്റിയും അൽഐനിലെ യുഎഇ യൂണിവേഴ്‌സിറ്റിയും ഇടംപിടിച്ചു. 41.6 സ്‌കോറുമായി ഖലീഫ യൂണിവേഴ്സിറ്റി 230ാം സ്ഥാനത്തും 35.9 സ്‌കോറുമായി യുഎഇ യൂണിവേഴ്സിറ്റി 290–ാം സ്ഥാനത്തുമാണ്.
യുഎസിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ് റാങ്കിങിൽ ഒന്നാമത്. യുകെയിലെ ഓക്‌സ്‌ഫഡ്, കേംബ്രിഡ്ജ്, യുഎസിലെ ഹാർവാഡ്, സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി എന്നിവയാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിൽ ഇടംപിടിച്ച മറ്റു സർവകലാശാലകൾ.
English Summary: Khalifa University and United Arab Emirates University rank among global top 300.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.