ADVERTISEMENT

ദോഹ∙ പൊതുജനങ്ങൾക്ക് ഹമദ് തുറമുഖത്തെ കാഴ്ച കാണാൻ അവസരമൊരുക്കി സന്ദർശന കേന്ദ്രത്തിന്റെ പ്രവർത്തനം ആഴ്ചയിൽ 7 ദിവസമാക്കി. ഈദ് അവധി ദിനങ്ങളിൽ തിരക്കേറിയതോടെയാണ് സന്ദർശക കേന്ദ്രത്തിന്റെ പ്രവർത്തനം എല്ലാ ദിവസവുമാക്കിയത്.

 

ശനി മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ രാത്രി 7 വരെയും വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് ഒന്നു മുതൽ രാത്രി 7 വരെയുമാണ് പ്രവേശനം. മവാനി ഖത്തറിന്റ https://visitorscenter.mwani.com.qa/ എന്ന വെബ്‌സൈറ്റ് മുഖേന മുൻകൂട്ടി ബുക്ക് ചെയ്യണം. വെബ്‌സൈറ്റിൽ പ്രവേശിച്ച് അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് റജിസ്റ്റർ ചെയ്ത ശേഷം ടിക്കറ്റ് ബുക്ക് ചെയ്യാം.

 

13 വയസ്സിന് മുകളിലുള്ളവർക്ക് 50 റിയാൽ, 5– 12  പ്രായക്കാർക്ക് 30 റിയാലുമാണ് നിരക്ക്. 5 വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനം സൗജന്യം. സന്ദർശകർക്കായി ഹമദ് തുറമുഖത്ത് വൈവിധ്യമായ കാഴ്ചകളാണുള്ളത്.

 

സമുദ്ര പൈതൃകവും നേട്ടങ്ങളും പ്രദർശിപ്പിച്ച റിക്രിയേഷൻ സമുച്ചയം, രാജ്യത്തിന്റെ പ്രഥമ ഓഷ്യാനിക് അക്വേറിയം, സമുദ്ര മ്യൂസിയം, 4 ഡി സിനിമ, കുട്ടികൾക്കായി പ്രത്യേക കളിസ്ഥലം എന്നിവയ്‌ക്കെല്ലാം പുറമെ അത്യാധുനിക സാങ്കേതിക ഉപകരണങ്ങളും ഇന്ററാക്ടീവ് സിമുലേറ്ററുകളുള്ള മൾട്ടിപർപ്പസ് ഹാളുമുണ്ട്. ദോഹയിൽ നിന്ന് മിസൈദ് റോഡിലൂടെ ഉം അൽ ഹൗലിലെ ഹമദ് തുറമുഖ സന്ദർശക കേന്ദ്രത്തിലെത്താം. ദൂരം 35 കിമീ.

English Summary: Hamad Port visitors centre now open 7 Days in a week.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com