ADVERTISEMENT

ദുബായ്∙ കാലാവസ്ഥ വ്യതിയാനങ്ങളെ ചെറുക്കാനുള്ള നീക്കങ്ങളിൽ ഉത്തരവാദിത്തവും വിശ്വാസ്യതയും പുലർത്താൻ ലോകരാജ്യങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് യുഎൻ കാലാവസ്ഥ ഉച്ചകോടി കോപ് 28ന്റെ നിയുക്ത പ്രസിഡന്റ് ഡോ. സുൽത്താൻ അൽ ജാബർ. 

കാലാവസ്ഥ വ്യതിയാനം ചെറുക്കാനുള്ള നീക്കംമാറ്റിവയ്ക്കാവുന്നതോ ഭാവിയിൽ ചെയ്യേണ്ടതോ അല്ല, ഇന്നു നിറവേറ്റേണ്ട അത്യാവശ്യമാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ഇന്ധനങ്ങളെയും വ്യവസായ നയങ്ങളെയും ഉപേക്ഷിക്കേണ്ട സമയം അതിക്രമിച്ചു.

 

മലിനീകരണത്തെ ചെറുക്കാനുള്ള നീക്കങ്ങൾക്കു മുന്നിലെ വിലങ്ങുതടികളാണ് പരമ്പരാഗത ഊർജവും വ്യവസായ രീതികളും. 

ഇന്ധനത്തിന് പുതിയ ഊർജസ്രോതസ് കണ്ടെത്തേണ്ടിയിരിക്കുന്നു. പുനരുപയോഗ ഇന്ധനം കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇടക്കാല നടപടികൾക്കൊണ്ട് ഇന്നത്തെ പ്രതിസന്ധിക്കു പരിഹാരമുണ്ടാവില്ല. അന്തരീക്ഷ മലനീകരണത്തിനെതിരെ സുസ്ഥിര നടപടികളാണ് ആവശ്യം.

 

വാഹനങ്ങളിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ അടക്കം എല്ലാത്തരം മലിനീകരണങ്ങളും ഇല്ലാതാക്കണം. 

ഭരണാധികാരികളും ഇന്ധന ഉൽപാദകരും വ്യവസായങ്ങളും യോജിച്ചാൽ മാത്രമേ ഗുണകരമായ മാറ്റം സാധ്യമാകൂ. 2030 ആകുമ്പോഴേക്കും പുനരുപയോഗ ഇന്ധനത്തിന്റെ ഉൽപാദനം മൂന്നിരട്ടിയും ഹൈഡ്രജൻ ഇന്ധനത്തിന്റെ ഉൽപാദനം ഇരട്ടിയുമാക്കണം. 

 

ഹരിത ഇന്ധനത്തിലേക്ക് ഉൽപാദനം വൈവിധ്യവത്ക്കരിക്കാൻ എണ്ണ, വാതക ഉൽപാദന കമ്പനികൾ തയാറാകണം. 

അവികസിത രാജ്യങ്ങൾക്കു കൂടി ഉപകാരപ്പെടുന്ന തരത്തിൽ വികസിത രാജ്യങ്ങൾ കാലാവസ്ഥാ ബജറ്റിൽ തുക നീക്കിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English Summary: COP28 President-designate Sultan Al-Jaber about role of countries in move to tackle climate crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com