ADVERTISEMENT

ഫുജൈറ∙ നേരിട്ടെത്തേണ്ട, ഫുജൈറ പൊലീസ് സേവനം പൂർണമായും ഓൺലൈനിൽ. സ്റ്റേഷനുകളുമായി ബന്ധപ്പെട്ട ഇടപാടുകളിൽ 90% ഓൺലൈനാക്കിയെന്ന് പൊലീസ് മേധാവി മേജർ മുഹമ്മദ് അഹ്മദ് അൽ കഅബി വ്യക്തമാക്കി. 'പൊലീസ് സ്റ്റേഷൻ നിങ്ങളുടെ ഫോണിൽ ' എന്ന ആപ് വഴി ജനങ്ങൾക്ക് ഇടപാടുകൾ പൂർത്തീകരിക്കാം. 

പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങാതെ ആർക്കും എവിടെ നിന്നും പരാതിപ്പെടാം. സീറ്റിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഇല്ലെങ്കിലും കാത്തുനിൽക്കേണ്ടതില്ല. ഓൺലൈനായി ആശയവിനിമയം നടത്താനും പകരം ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് ഇടപാടുകൾ പൂർത്തിയാക്കാനും കഴിയും.

കുറ്റകൃത്യങ്ങൾ കുറഞ്ഞു

സുരക്ഷാ സൂചികയിൽ കഴിഞ്ഞവർഷം 99.47% ആണ് ഫുജൈറയുടെ നേട്ടം. കുറ്റകൃത്യങ്ങൾ ഗണ്യമായി കുറഞ്ഞു. ഗതാഗത, അത്യാഹിത ആവശ്യങ്ങളിൽ 4.47 മിനിറ്റിൽ പൊലീസ് സഹായം ലഭിച്ചു. അപകടങ്ങളിൽ ആളുകൾ മരിക്കുന്നത് കുറയ്ക്കാൻ സാധിച്ചു. ആക്രമണങ്ങൾ പോലെയുള്ളവ എമിറേറ്റിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. 

ഇ-കുറ്റകൃത്യങ്ങൾ വെല്ലുവിളി

ക്രിമിനൽ കുറ്റങ്ങൾ കുറഞ്ഞെങ്കിലും സൈബർ കുറ്റകൃത്യങ്ങൾ വെല്ലുവിളിയാണ്. പ്രത്യേക സൈബർ ടീമാണ് ഇ – കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നത്. കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നു പൊലീസ് പറഞ്ഞു. 

ൈബക്കുകളിൽ അഭ്യാസം

ഇരുചക്രവാഹനങ്ങളുമായി നിരത്തുകളിൽ അഭ്യാസം നടത്തുന്നവരെയും ജനങ്ങൾക്ക് ശല്യമുണ്ടാക്കുന്നവരെയും നേരിടും. കഴിഞ്ഞവർഷം 1021 ഇരുചക്രവാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു.

റോഡുകൾ ക്യാമറക്കണ്ണിൽ

എമിറേറ്റിലെ എല്ലാ മേഖലകളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഓരോ വർഷവും പുതിയ ക്യാമറകൾ നിരത്തുകളിൽ ഇടം പിടിക്കും. ഇതുവരെ 85,000 ക്യാമറകൾ പൊലീസ് പരിധിയിലുണ്ട്. 

ഓരോ മേഖലയിലെ ആവശ്യപ്രകാരം ഇനിയും എണ്ണം കൂട്ടുമെന്നു മേജർ മുഹമ്മദ് വെളിപ്പെടുത്തി. കഴിഞ്ഞ വർഷം 11,303 അപകടങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 43 എണ്ണം ആളുകളെ ഇടിച്ച കേസാണ്.റോഡ് കുറുകെ കടക്കാൻ 5 പെഡസ്ട്രിയൻ സിഗ്നലുകളും തുരങ്ക വഴികളും നിർമിച്ചെങ്കിലും ചിലർ ഗൗനിക്കാറില്ല. 

ഇവരെ നിരീക്ഷിച്ച് പിടികൂടാനും സംവിധാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English Summary: Fujairah police services are now completely online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com