ബോറാ രാജ്യാന്തര സമ്മേളനത്തിന് ദുബായിൽ തുടക്കം
Mail This Article
ദുബായ്∙ ബോറാ വിഭാഗത്തിന്റെ 10 ദിവസം നീളുന്ന രാജ്യാന്തര സമ്മേളനം ദുബായിൽ തുടങ്ങി. കർബാല ദുരന്തത്തിന്റെയും ഇമാം ഹുസൈന്റെ യാതനകളുടെയും സ്മരണയിലാണ് അഷറാ മുബാറകാ സമ്മേളനം എല്ലാവർഷവും നടത്തുന്നത്.
യുഎഇ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും നാടാണെന്നും എല്ലാവരും ഉൾക്കൊള്ളുന്ന ജനവിഭാഗമാണ് ഇവിടത്തേതെന്നും ബോറ സമുദായ തലവൻ സുൽത്താൻ അൽ ബോറ സെയ്ദ്ന മുഫാദ്ദൽ സെയ്ഫുദ്ദീൻ പറഞ്ഞു. സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായി സുൽത്താൻ കൂടിക്കാഴ്ച നടത്തി.
ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് ബോറാ സമുദായ അംഗങ്ങൾ 10 ദിവസത്തെ അഷറ മുബാറക്കയിൽ പങ്കെടുക്കും. 20 വർഷത്തിനു ശേഷമാണ് സമ്മേളനത്തിന് ദുബായ് വേദിയാകുന്നത്. 70,000 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഇതിൽ 50,000 പേരും വിദേശത്തു നിന്നാണ്.
ദുബായ് അൽ നാഹ്ദയിൽ സമ്മേളന നഗരയിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. ദുബായ് പൊലീസിന്റെയും ഭരണകൂടത്തിന്റെയും എല്ലാ സഹായവും സമ്മേളനത്തിന് നൽകിയിട്ടുണ്ട്.