ADVERTISEMENT

ദോഹ∙ യുക്രെയ്ൻ ജനതയ്ക്കായി ഖത്തർ 10 കോടി ഡോളർ ധനസഹായം പ്രഖ്യാപിച്ചു. ഔദ്യോഗിക സന്ദർശനത്തിന് യുക്രെയ്‌നിലെത്തിയ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ ബിൻ ജാസിം അൽതാനിയും യുക്രെയ്ൻ പ്രധാനമന്ത്രി ഡെനിസ് ഷിമെഹലും ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

 

ആരോഗ്യ മേഖലയുടെ പുനരധിവാസം, വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനം, കുടിവെള്ള ലഭ്യതയ്ക്കുള്ള സൗകര്യം, മാനുഷിക സേവനങ്ങൾ എന്നിവയ്ക്കാണ് തുക വിനിയോഗിക്കുക.

 

ഇതിനു പുറമെ ഖത്തരി സർവകലാശാലകളിൽ പഠിക്കുന്ന യുക്രെയ്ൻ വിദ്യാർഥികൾക്ക് 2023-2024 അധ്യയന വർഷത്തേക്ക് 50 സ്‌കോളർഷിപ്പും അനുവദിച്ചു. റഷ്യൻ-യുക്രെയ്ൻ കലാപത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ ഈ ധനസഹായം ഗുണകരമാകും. നേരത്തെ യുക്രെയ്‌ന്റെ ധാന്യ കയറ്റുമതിയെ പിന്തുണയ്ക്കാൻ 2 കോടി ഡോളർ നൽകിയിരുന്നു.

English Summary: Qatar pledges $100m in humanitarian aid to Ukraine.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com