ഉൽക്കമഴ കാണാൻ ഉറക്കമൊഴിഞ്ഞ് പ്രവാസികൾ
Mail This Article
മനാമ∙ ആകാശത്ത് വിസ്മയം തീർക്കുന്ന ഉൽക്കമഴ നഗ്ന നേത്രങ്ങൾ കൊണ്ട് തന്നെ കാണാൻ സാധിക്കും എന്നുള്ള വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ നിരവധി പ്രവാസികളാണ് ഉറക്കമൊഴിഞ്ഞു ആകാശക്കാഴ്ചകൾക്ക് കാത്തിരുന്നത്. ബഹ്‌റൈന്റെ ഉയർന്ന കെട്ടിടങ്ങൾക്ക് മുകളിലും തീരദേശ പ്രദേശമായ ബുസൈറ്റിനിലും ആളുകൾ ഉൽക്ക മഴ വീക്ഷിക്കാൻ എത്തിയിരുന്നു. എന്നാൽ ബഹ്‌റൈനിൽ ശനിയാഴ്ച വൈകീട്ട് അന്തരീക്ഷം അത്ര തെളിഞ്ഞതായിരുന്നില്ലെന്നത് കൊണ്ട് തന്നെ വളരെ കുറഞ്ഞ രീതിയിൽ മാത്രമേ ഉൽക്കമഴ കാണാൻ സാധിച്ചുള്ളൂവെന്ന് ബഹ്‌റൈനിലെ അസ്ട്രോണമി ഫോട്ടോഗ്രാഫർ പ്രേംജിത്ത് നാരായണൻ പറഞ്ഞു.
വര്‍ഷം തോറും ആകാശവിസ്മയം തീര്‍ത്ത് എത്തുന്ന പഴ്സീഡ് ഉല്‍ക്കമഴ (Perseid meteor shower) ഇത്തവണ ഇന്നലെ മുതൽ മൂന്ന് ദിവസങ്ങളിൽ കാണാമെന്ന് അറിയിപ്പ് ഉണ്ടായിരുന്നു. ആകാശത്ത് ചന്ദ്രനില്ലാതെ വരുന്ന ‘ന്യൂ മൂണ്‍ സമയമായതിനാൽ ഉല്‍ക്കകള്‍ തലങ്ങും വിലങ്ങും പായുന്ന കാഴ്ച ഇത്തവണ ഇരുട്ടില്‍ കൂടുതല്‍ വ്യക്തമായി കാണാമെന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യ ഉള്‍പ്പെടെയുള്ള ഉത്തരാര്‍ധ ഗോളത്തിലെ മിക്ക പ്രദേശങ്ങളിലും ഉല്‍ക്കമഴ ഭംഗിയായി കാണാമെന്നാണ് നാസ അറിയിച്ചിരുന്നത്.
Read also: ബാൽക്കണിയിൽ നിന്ന് കുട്ടികൾ വീഴുന്നതിന് തടയിടാൻ സിഎസ്ഡി
ഇന്നലെ അര്‍ധരാത്രി മുതല്‍ 13 പുലര്‍ച്ചെ വരെയായിരിക്കും ഉല്‍ക്കമഴയെന്നും അറിയിപ്പിൽ ഉണ്ടായിരുന്നു. വരും ദിവസങ്ങളിലും ആകാശക്കാഴ്ച ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഏറെ വൈകിയും ഉൽക്കമഴ കാത്തിരുന്ന പ്രവാസികൾ രംഗം വിട്ടത്.
English Summary: Expats stay up late to watch meteor shower