ADVERTISEMENT

ഷാർജ∙ കെട്ടിടങ്ങൾക്കു മുകളിൽ നിന്നു കുട്ടികൾ വീണു മരിക്കുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ചൈൽഡ് സേഫ്റ്റി വിഭാഗം (സിഎസ്ഡി) പാർപ്പിട സമുച്ചയങ്ങൾ തോറും പ്രചാരണം ആരംഭിച്ചു. മാതാപിതാക്കളും കുട്ടികളെ പരിചരിക്കുന്നവരും ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണമെന്നു സിഎസ്ഡി ഡപ്യൂട്ടി ഡയറക്ടർ നഹ്‌ല അൽ സാദി പറഞ്ഞു.

 

വീടുകളിലും ബാൽക്കണികളിലും കുട്ടികളെ തനിച്ച് വിടരുത്. വീടിനുള്ളിലും പുറത്തും ചെറിയ കുട്ടികളുടെ നീക്കങ്ങൾ എപ്പോഴും നിരീക്ഷിക്കണം. ചെറിയ കൈവരികൾ ഉള്ള ബാൽക്കണികളാണെങ്കിൽ കെട്ടിടവുമായി ബന്ധപ്പെട്ട ഓഫിസിൽ നിന്നു പ്രത്യേക അനുമതിയോടെ സുതാര്യമായ അക്രലിക് ചുവരുകൾ സ്ഥാപിക്കാം.

 

കുട്ടികളുള്ള വീടുകളിൽ ബാൽക്കണിയിലേക്കുള്ള ഡോർ എപ്പോഴും പൂട്ടിയിടാൻ ശ്രദ്ധിക്കണം. കെട്ടിടത്തിനു പുറത്തേക്കു തുറക്കാവുന്ന വാതിലുകളും ജനലുകളും കുട്ടികൾ തുറക്കാനാവാത്ത വിധം പൂട്ടി സൂക്ഷിക്കണം. ബാലക്കണിയിലും വീടിനു പുറത്തേക്കു തുറക്കുന്ന ജനലുകളിലും വലിഞ്ഞു കയറുന്നതിന്റെ അപകടം കുട്ടികളെ ഇടയ്ക്കിടെ പറഞ്ഞു ബോധ്യപ്പെടുത്തണമെന്നും സിഎസ്ഡി ആവശ്യപ്പെട്ടു.

 

സിഎസ്ഡിയുടെ പ്രചാരണ പരിപാടികളിൽ ഷാർജ പൊലീസ്, സിവിൽ ഡിഫൻസ്, മുനിസിപ്പാലിറ്റി എന്നിവരും പങ്കാളികളാണ്. ചെറിയ ചുവടുവയ്പുകളിലൂടെ വലിയ ലക്ഷ്യം നേടാൻ സാധിക്കുമെന്നു ഷാർജ പൊലീസ് പറഞ്ഞു. മാതാപിതാക്കളുടെ അധിക കരുതലിൽ രക്ഷപ്പെടുന്നത് പുതിയ തലമുറയാണെന്നു പൊലീസ് പറഞ്ഞു.

English Summary: Sharjah launches drive to keep children safe from balcony falls.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com