‘ആരാധകരെ ശാന്തരാകുവിൻ’; ഫുട്‌ബോൾ ഗ്രൗണ്ടിൽ ആവേശം മൂത്ത് അതിക്രമിച്ചു കയറിയാൽ 'വലിയ വില' നൽകേണ്ടി വരും
Mail This Article
റിയാദ്∙ കാൽപന്ത് കളിയുടെ ആവേശം മൂത്ത് മത്സരങ്ങൾക്കിടയിൽ ഗ്രൗണ്ടിലേക്ക് അതിക്രമിച്ചു കയറിയാൽ 'വലിയ വില' നൽകേണ്ടിവരും. ഒരു ലക്ഷം റിയാൽ വരെ പിഴയൊടുക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.ഫുട്‌ബോൾ ആരാധന അതിര് വിട്ട് കളിക്കാർക്കോ ക്ലബുകൾക്കോ എതിരായി മാനഹാനിയും ആക്ഷേപവും വരുത്തുന്ന പ്രസ്താവനകൾ നടത്തുകയോ ട്രോളുകളോ ചെയ്യുന്നവർക്ക് മൂന്നു ലക്ഷം വരെ റിയാൽ പിഴ ചുമത്തുന്ന പുതുക്കിയ നിയമം സൗദി ഫുട്‌ബോൾ അസോസിയേഷൻ അംഗീകരിച്ചു.
സമൂഹ മാധ്യമങ്ങളിലോ നേരിട്ടോ പത്രമാധ്യമങ്ങളിലൂടെയോ റേഡിയോ, ടെലിവിഷൻ ചാനലുകളിലൂടെയോ അധിക്ഷേപം നടത്തുന്നത് കുറ്റകൃത്യമായി കണക്കാക്കപ്പെടും. കളിക്കാർക്കോ വ്യക്തികൾക്കോ നേരെയാണെങ്കിൽ 40,000 റിയാൽ വരെ പിഴ ശിക്ഷ കിട്ടാം. അധിക്ഷേപവും മാനഹാനിയുമൊക്കെ ഫുട്‌ബോൾ സംഘാടകർക്കൊ ക്ലബ്ബുകൾക്കോ നേരെയെങ്കിൽ 50,000 റിയാൽ വരെ പിഴയും ചുമത്തും. സൗദി ഫുട്‌ബോൾ അസോസിയേഷനു എതിരായോ ഫുട്‌ബോളുമായി ബന്ധപ്പെട്ട ഏതെങ്കിലും സമിതിക്കു നേരെയോ അംഗങ്ങൾക്കു നേരെയോ ഉദ്യോഗസ്ഥർക്കു നേരെയോ ആണെങ്കിൽ 80,000 റിയാൽ പിഴയുമാവും ശിക്ഷ.
ഏതെങ്കിലും വിധത്തിൽ അശ്ലീലങ്ങളോ പൊതുജനങ്ങളെ ഇളക്കി വിടുന്ന തരം അപമാനമോ ആക്ഷേപമോ നടത്തുന്നതെങ്കിൽ ഒരു ലക്ഷം റിയാൽ വരെ പിഴയും ചുമത്തും. അതിനിനി വാക്കുകളെന്നോ ആംഗ്യത്തിലൂടെ എന്നൊക്കെ ചെയ്യുന്ന കാര്യങ്ങൾക്കിടയിലും ഇക്കാര്യത്തിന് വേർതിരിവുണ്ടായിരിക്കില്ല. കളിക്കാർക്കെതിരായുള്ള ശാരീരിക കയ്യറ്റങ്ങളും മുറിവേൽപ്പിക്കുന്നതിനും ആരോപണം ഉന്നയിക്കുന്നതിനുമൊക്കെ ശിക്ഷ നൽകും. കുറ്റകൃത്യം ചെയ്യുന്നത് കളിക്കാരനോ മെഡിക്കൽ ടീം അംഗങ്ങളൊ പരിശീലക അംഗങ്ങളോ ആണെങ്കിൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒരു വർഷത്തിൽ കൂടാത്ത വിലക്കേർപ്പെടുത്തുകയും മൂന്നു ലക്ഷത്തിൽ കൂടാത്ത പിഴചുമത്തുകയും ചെയ്യും. മുകളിൽ പറഞ്ഞ തരത്തിലുള്ളവരല്ല കുറ്റം ചെയ്യുന്നതെങ്കിൽ ഒരു വർഷത്തിൽ കൂടാത്ത സമയം മത്സരങ്ങളിൽ പങ്കെടുക്കുന്നതിനു വിലക്കേർപ്പെടുത്തുകയും മൂന്നു ലക്ഷം റിയാൽ പിഴ ഈടാക്കുകയും ചെയ്യും.
Read also: ശ്രീദേവിയുടെ മരണം: ചോദ്യങ്ങൾ ബാക്കിയാക്കി ദുഃഖസാന്ദ്രമായ ദിനങ്ങളുടെ ഓർമ്മയിൽ പ്രവാസലോകം
കൂടുതൽ ശിക്ഷക്ക് അർഹരെങ്കിൽ നിയമലംഘനങ്ങൾ വിലയിരുത്തുന്ന കായിക സമിതി അവലോകനം നടത്തി ശിക്ഷ ചുമത്തും. കഴിഞ്ഞ ദിവസം നടന്ന മൽസരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അടുത്തെത്താൻ ആരാധകരായ നാല് പേർ നീക്കം നടത്തിയിരുന്നു.
English Summary: Football fans warned against trespassing on football grounds in Saudi Arabia