ADVERTISEMENT

ദോഹ∙ ഖത്തർ ആതിഥേയത്വം വഹിച്ച ഫിഫ ലോകകപ്പിൽ ഉപയോഗിച്ച 173 ടൺ ബ്രാൻഡിങ് സാമഗ്രികൾ പുനരുത്പാദിപ്പിച്ച് പുത്തൻ ഉൽപന്നങ്ങളാക്കി. 

സ്റ്റേഡിയങ്ങളിലും മറ്റും  ബ്രാൻഡിങ്ങിനായി ഉപയോഗിച്ച പോളിസ്റ്റർ തുണികൾ കൊണ്ട് നിർമിച്ച ആവരണങ്ങൾ, ബാനറുകൾ, ഫെൻസ് കവറിങ്ങുകൾ എന്നിവ ഉൾപ്പെടെയുള്ള സാമഗ്രികളാണ് റീസൈക്കിൾ ചെയ്ത് ടേപ്പ്, ഫാബ്രിക്, പാക്കേജിങ് തുടങ്ങിയ പുത്തൻ ഉൽപന്നങ്ങളാക്കി മാറ്റിയത്.   സുസ്ഥിരതാ പ്രവർത്തനങ്ങളുടെ ഭാഗമായി ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് സൗദി കമ്പനിയായ സൗദി ടോപ് പ്ലാസ്റ്റിക്കുമായി ചേർന്ന് സാമഗ്രികൾ റീസൈക്കിൾ ചെയ്തത്. 

മൊത്തം സാമഗ്രികളും പ്ലാസ്റ്റിക് ഉരുളകളാക്കി മാറ്റിയ ശേഷമാണ് വിവിധ ഉൽപന്നങ്ങൾ നിർമിച്ചത്. വൻകിട കായിക ടൂർണമെന്റുകൾക്ക് ശേഷം അവശേഷിക്കുന്ന പോളിസ്റ്റർ തുണികൾ പരിസ്ഥിതി സൗഹൃദമായി നിർമാർജനം ചെയ്യുക വലിയ വെല്ലുവിളിയായ സാഹചര്യത്തിലാണ് ഇവ റീസൈക്കിൾ ചെയ്ത് വിവിധ ഉൽപന്നങ്ങളാക്കി മാറ്റിയത്. ലോകകപ്പിന് ശേഷമുണ്ടായ മൊത്തം മാലിന്യങ്ങളിൽ 80 ശതമാനവും ഇതിനകം റീസൈക്കിൾ ചെയ്തിരുന്നു. 

English Summary: Qatar recycles FIFA World Cup promotional items into new plastic products.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com