ADVERTISEMENT

ദോഹ∙ അധ്യാപക ദിനത്തിൽ വിപുലമായ പരിപാടികളിലൂടെ ഇന്ത്യൻ സ്‌കൂളുകളുടെ ആഘോഷം ശ്രദ്ധേയമായി. ഖത്തറിലെ  ഇന്ത്യൻ സ്‌കൂളുകളിൽ മികച്ച സേവനം കാഴ്ചവച്ച അധ്യാപകരെ ആദരിച്ചും കലാപരിപാടികൾ സംഘടിപ്പിച്ചുമാണ് അധ്യാപക ദിനം ആഘോഷിച്ചത്.

എംഇഎസ് 

എംഇഎസ് ഇന്ത്യൻ സ്‌കൂളിൽ അധ്യാപക ദിനാഘോഷത്തിൽ ഗവേണിങ് ബോർഡ് അംഗം ഡോ.നജീബ്.കെ.പി.മുഖ്യാതിഥിയായി. പ്രിൻസിപ്പൽ ഡോ.ഹമീദ ഖാദർ അധ്യാപകദിന സന്ദേശം നൽകി.  2022-2023 അധ്യയന വർഷത്തിൽ എല്ലാ ദിവസവും സ്‌കൂളിലെത്തിയവർ, ഇക്കഴിഞ്ഞ സിബിഎസ്ഇ പരീക്ഷകളിൽ 100 ശതമാനം മാർക്ക് വാങ്ങിയ വിദ്യാർഥികളുടെ അധ്യാപകർ, തുടർച്ചയായ 2 വർഷവും മികച്ച സേവനം കാഴ്ചവച്ചവർ എന്നിവരെ ആദരിച്ചു. സാംസ്‌കാരിക പരിപാടികൾ, ഗ്രൂപ്പ് സോങ്, ഡാൻസ്, ഫൺ ഗെയിംസ് തുടങ്ങിയ പരിപാടികളും അരങ്ങേറി. 

/indian-schools-celebrated-teachers-day
ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂളിൽ പ്രസിഡന്റ് റഷീദ് അഹമ്മദ് പ്രസംഗിക്കുന്നു.

ശാന്തിനികേതൻ 

ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂളിൽ സ്റ്റുഡന്റ്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ വിദ്യാർഥികളാണ് അധ്യാപകദിനത്തിൽ കലാപരിപാടികൾ അവതരിപ്പിച്ചത്. കവിത ചൊല്ലൽ, കഥ പറച്ചിൽ മത്സരം, ഗാനാലാപനം, ഗെയിംസ് എന്നിവയെല്ലാം അരങ്ങേറി. സ്‌കൂൾ പ്രസിഡന്റ് റഷീദ് അഹമ്മദ്, പ്രിൻസിപ്പൽ റഫീഖ് റഹിം, വൈസ് പ്രിൻസിപ്പൽ ഡോ.സലിൽ ഹസൻ എന്നിവർ പ്രസംഗിച്ചു. 

നോബിൾ ഇന്റർനാഷനൽ

വേറിട്ട അധ്യാപക ദിനാഘോഷവുമായി ദോഹയിലെ നോബിൾ ഇന്റർനാഷനൽ സ്‌കൂൾ. അധ്യാപക ദിനത്തിൽ ക്ലാസുകൾ നയിച്ചത് വിദ്യാർഥികൾ. 12-ാം ക്ലാസുകളിലെ വിദ്യാർഥികളാണ് വിവിധ ക്ലാസുകളിൽ അധ്യാപകരായെത്തിയത്. വിദ്യാർഥികൾ പഠിപ്പിക്കാനായി മുൻപിലെത്തിയത് മറ്റു കുട്ടികൾക്കും വേറിട്ട അനുഭവമായി.  സ്‌കൂൾ ഓഡിറ്റോറിയത്തിലെ അധ്യാപക ദിനാഘോഷം പ്രിൻസിപ്പൽ ഷിബു അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. അധ്യാപകർ അവതരിപ്പിച്ച നൃത്ത, കലാ-സാംസ്‌കാരിക പരിപാടികൾ ആഘോഷങ്ങൾക്ക് മിഴിവേകി. 

സ്‌കൂൾ ചെയർമാൻ ഹുസൈൻ മുഹമ്മദ് യു, ജനറൽ സെക്രട്ടറി കെ.പി.ബഷീർ, അക്കാദമിക് ഡയറക്ടർ മുനീർ അഹമ്മദ്, മാനേജ്‌മെന്റ് പ്രതിനിധികൾ എന്നിവർ അധ്യാപകർക്ക് ആശംസ നേർന്നു. വൈസ് പ്രിൻസിപ്പൽമാരായ ജയ്‌മോൻ ജോയ്, ഷിഹാബുദ്ദീൻ, റോബിൻ കെ.ജോസ്, ഹെഡ് ഓഫ് സെക്‌ഷൻസ് കെ.നിസാർ, മുഹമ്മദ് ഹസൻ, പദ്മ അരവിന്ദ്, ഹാജറ ബാനു, അസ്മ റോഷൻ എന്നിവരും പങ്കെടുത്തു.

ബിർള പബ്ലിക് സ്‌കൂൾ

indian-schools-celebrated-teacher-s-day
ബിർള പബ്ലിക് സ്‌കൂളിൽ അധ്യാപകർ അവതരിപ്പിച്ച സാംസ്‌കാരിക പരിപാടി.

സ്‌കൂളിൽ സാംസ്‌കാരിക പരിപാടികൾ, പ്രൈമറി വിഭാഗം അധ്യാപകർ അവതരിപ്പിച്ച ഡാൻസ്, സ്‌കിറ്റ്, ഗാനാലാപനം തുടങ്ങി വിവിധപരിപാടികളാണ് അരങ്ങേറിയത്. സ്‌കൂൾ ചെയർമാൻ ഗോപി ഷഹാനി, ആക്ടിങ് പ്രിൻസിപ്പൽ രാധിക റിലെ, വൈസ് പ്രിൻസിപ്പൽ എഡ്‌ന ഫെർണാണ്ടസ്, മാനേജ്‌മെന്റ് പ്രതിനിധി ചിന്തു റപ്പായി, എന്നിവർ പങ്കെടുത്തു. 

English Summary: Indian schools celebrated Teacher's Day.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com