തന്ത്രപ്രധാന സമഗ്ര പങ്കാളിത്തം ഉറപ്പിക്കാൻ ഷെയ്ഖ് മുഹമ്മദ് – മോദി ചർച്ച
Mail This Article
അബുദാബി ∙ തന്ത്രപ്രധാന സമഗ്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്തി. സുസ്ഥിര വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ബന്ധം ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും പറഞ്ഞു. ജി20 ഉച്ചകോടിക്ക് യുഎഇയെ ക്ഷണിച്ചതിന് ഷെയ്ഖ് മുഹമ്മദ് നന്ദി അറിയിച്ചു.
ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിനൊപ്പം സാമ്പത്തികം, നിക്ഷേപം, വികസനം, പുനരുപയോഗ ഊർജം, ഭക്ഷ്യസുരക്ഷാ എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളുടെയും സാമ്പത്തിക വളർച്ചയ്ക്ക് സഹായകമാകുന്നതിനുള്ള വഴികളും ഇരുരാജ്യങ്ങൾക്കും താൽപര്യമുള്ള പ്രാദേശിക, രാജ്യാന്തര സംഭവവികാസങ്ങളും ചർച്ച ചെയ്തു.
Read also: അശ്രദ്ധ: അബുദാബിയിൽ ഗുരുതര അപകടങ്ങൾ; വൻ നാശനഷ്ടം
പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കാനും സുസ്ഥിര വികസനത്തിനും വിവിധ രാജ്യങ്ങളുടെ കൂട്ടായ ശ്രമങ്ങൾ അനിവാര്യമാണെന്ന് ഉച്ചകോടിയിൽ ഷെയ്ഖ് മുഹമ്മദ് ആവശ്യപ്പെട്ടു.
English Summary: UAE President Sheikh Mohamed bin Zayed Al Nahyan held talks with Prime Minister Narendra Modi.