ADVERTISEMENT

ജിദ്ദ ∙ സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇന്ത്യൻ രാഷ്ട്രപതിയും രാഷ്ട്രപതി ഭവനിൽ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരുന്നു  ഔദ്യോഗിക സ്വീകരണ ചടങ്ങ്. രാഷ്ട്രപതി ഭവനിൽ  ഗാർഡ് ഒഫ് ഓണർ നൽകിയാണ് രാഷ്ട്രപതി ദ്രൗപതി മുർമു  മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്  സ്വീകരണം നൽകിയത്.

saudi-crown-prince-mohammed-bin-salman-meets-president
ചിത്രം. കടപ്പാട്: സൗദി പ്രസ് ഏജൻസി

 

saudi-crown-prince-mohammed-bin-salman-meets-president1
ചിത്രം. കടപ്പാട്: സൗദി പ്രസ് ഏജൻസി

 ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ നടന്ന സ്വീകരണ ചടങ്ങോടെ  മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഇന്ത്യയിലെ  ഔദ്യോഗിക സന്ദർശനം ആരംഭിച്ചു. വിവിധ രാജ്യങ്ങളുടെ നേതാക്കൾ ഇന്ത്യൻ തലസ്ഥാനത്ത് ഒത്തുചേർന്ന ദ്വിദിന ജി 20 ഉച്ചകോടിയുടെ സമാപനത്തിന് ശേഷമാണ് മുഹമ്മദ്‌ ബിൻ സൽമാൻ രാഷ്ട്രപതി ഭവനിൽ എത്തിയത്.

ഇന്ത്യയുമായുള്ള സൗദിയുടെ ശക്തമായ ബന്ധം മുൻനിർത്തിയാണ് ഇന്ത്യ പ്രത്യേക സ്വീകരണം നൽകിയത്.

English Summary: Mohammed bin salman meets President Draupadi Murmu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com