യുഎഇയിൽ തൊഴിലാളികള്‍ക്ക് സൗജന്യ മൊബൈൽ ഡേറ്റ, കുറഞ്ഞ നിരക്കിൽ ഫോൺ കോള്‍; ഹാപ്പിനസ് സിം പദ്ധതി നടപ്പാക്കും
Mail This Article
×
അബുദാബി ∙ യുഎഇയിൽ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്ക് (ബ്ലൂ കോളർ) സൗജന്യ മൊബൈൽ ഡേറ്റയും കുറഞ്ഞ നിരക്കിൽ രാജ്യാന്തര ഫോൺ കോളുകളും ലഭ്യമാക്കുന്നു. ഡു ടെലികോം സർവീസ് പ്രൊവൈഡറുമായി സഹകരിച്ചാണ് ഹാപ്പിനസ് സിം പദ്ധതി നടപ്പാക്കുന്നത്.
6 മാസത്തേക്കാണ് പദ്ധതിയെന്ന് മാനവശേഷി സ്വദേശി വൽക്കരണ മന്ത്രാലയം അറിയിച്ചു. ബിസിനസ് സർവീസ് സെന്ററുകളിൽനിന്നും മന്ത്രാലയത്തിന്റെ ഓൺലൈൻ സർവീസ് വഴിയും സിം ലഭിക്കും.തൊഴിലാളികൾക്ക് നാട്ടിലുള്ള കുടുംബവുമായി കൂടുതൽ സമയം ബന്ധപ്പെടാൻ അവസരമൊരുക്കുന്ന പദ്ധതി എമിറേറ്റ്സ് ഇന്റഗ്രേറ്റഡ് ടെലികമ്യൂണിക്കേഷൻ കമ്പനിയുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്.
English Summary: UAE offers 'Happiness SIM' for blue collar workers.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.