ADVERTISEMENT

ദുബായ് ∙ പ്രമുഖ വസ്ത്ര ബ്രാൻഡായ ലൂയി ഫിലിപ്പ് എക്സ്ക്ലൂസീവ് ഷോറൂം ദുബായ് ദെയ്റ സിറ്റി സെന്ററിൽ പ്രവർത്തനം ആരംഭിച്ചു. കല്യാൺ സിൽക്സുമായി ചേർന്നാണ് ആദിത്യ ബിർള ഗ്രൂപ്പിന് കീഴിലുള്ള ലൂയി ഫിലിപ്പ് ദുബായിൽ ഷോറൂം തുടങ്ങിയത്. ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയ്ൽ ലിമിറ്റഡ് പ്രസിഡന്റ് ജേക്കബ് ജോൺ, കല്യാൺ സിൽക്സ് ചെയർമാനും എംഡിയുമായ ടി.എസ്.പട്ടാഭിരാമൻ, മാനേജിങ് ഡയറക്ടർ പ്രകാശ് പട്ടാഭിരാമൻ, അഹമ്മദ് മൂസ എന്നിവർ ചേർന്ന് ഷോറൂം ഉദ്ഘാടനം ചെയ്തു.  വൈകാതെ യുഎഇയിലെ മറ്റു ഷോപ്പിങ് മാളുകളിലും കൂടുതൽ ഔട്ട്‍ലറ്റുകൾ തുറക്കുമെന്ന് ഇരുവരും അറിയിച്ചു.

ആദിത്യ ബിർളയുമായി ചേർന്ന് ഇത്തരമൊരു സംരംഭം ആദ്യമാണെന്ന് കല്യാൺ സിൽക്ക് ചെയർമ‍ാൻ ടി.എസ്.പട്ടാഭിരാമൻ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com