അറിവിന്റെ വഴിയിലേക്ക് കുരുന്നുകളെ ആനയിക്കാൻ മനോരമ വിദ്യാരംഭം
Mail This Article
ദുബായ് ∙ മലയാള മനോരമ ദുബായിൽ ഒരുക്കുന്ന വിദ്യാരംഭത്തിന് ഇനി 9 നാൾ. ഈ മാസം 24ന് രാവിലെ 6 മുതൽ 9 വരെ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന വിദ്യാരംഭത്തിന് ഇതുവരെ റജിസ്റ്റർ ചെയ്യാത്തവർക്ക് ഒരാഴ്ച കൂടി അവസരമുണ്ട്. വിജ്ഞാനത്തിന്റെ വഴിയിലേക്കു കുരുന്നുകളെ കൈപ്പിടിച്ചാനയിക്കുന്ന ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങ് പൂർണമായും സൗജന്യം. റജിസ്ട്രേഷൻ ഫീസോ പ്രവേശന ഫീസോ ഇല്ല. പ്രൗഢഗംഭീര ചടങ്ങിൽ ആദ്യാക്ഷരം കുറിക്കാനെത്തുന്ന കുട്ടികൾക്കെല്ലാം സമ്മാനങ്ങളും ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റും നൽകും.
മലയാളത്തിന്റെ പ്രിയ ഗായകൻ ജി.വേണുഗോപാൽ, കോഴിക്കോട് നടക്കാവ് സർക്കാർ സ്കൂളിനെ ലോക നിലവാരത്തിൽ എത്തിച്ച കെഫ് ഹോൾഡിങ്സ് ചെയർമാൻ ഫൈസൽ കോട്ടിക്കൊള്ളോൻ, എഴുത്തുകാരനും മലയാള മനോരമ സീനിയർ അസോഷ്യേറ്റ് എഡിറ്ററുമായ ജോസ് പനച്ചിപ്പുറം എന്നിവരാണ് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുക. മറുനാട്ടിലെ ജീവിതത്തിരക്കുകളിൽപ്പെട്ട് നാടിനെയും മലയാണ്മയെയും മറന്നുപോകുന്ന പുതുതലമുറയെ നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകം ഓർമപ്പെടുത്താൻ മനോരമ ഒരുക്കുന്ന അവസരം പാഴാക്കാതിരിക്കുക.
രജിസ്ട്രേഷന് വിളിക്കാം
ഫോൺ: 043748920