ADVERTISEMENT

ദുബായ്∙ എമിറേറ്റിന്റെ സാമ്പത്തിക വളർച്ച (ജിഡിപി) ഈ വർഷം ആദ്യ പകുതിയിൽ 3.2% രേഖപ്പെടുത്തിയതായി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പറഞ്ഞു. 22380 കോടി ദിർഹമായി ദുബായുടെ ആസ്തി വർധിച്ചു. 2033 ആകുമ്പോഴേക്കും മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ ഇരട്ടി വർധന ലക്ഷ്യമിട്ടുള്ള ദുബായുടെ കുതിപ്പിന് അനുകൂലമാണ് ഇപ്പോഴത്തെ സാമ്പത്തിക വളർച്ചയെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു.  ഗതാഗത മേഖല, മൊത്ത – ചെറുകിട വ്യാപാര മേഖല, ബാങ്കിങ് – ഇൻഷുറൻസ് മേഖല, ഹോട്ടൽ – ഭക്ഷണ രംഗം, റിയൽ എസ്റ്റേറ്റ്, വിവര സാങ്കേതിക രംഗം, നിർമാണ രംഗം എന്നീ രംഗത്തെ മികച്ച പ്രകടനമാണ് സാമ്പത്തിക വളർച്ചയ്ക്ക് അടിസ്ഥാനം. 

ഈ മേഖലകൾ എല്ലാം ചേർന്നു വളർച്ചയുടെ 93.9% സംഭാവന ചെയ്തു. ചരക്കു ഗതാഗതം, ഗോഡൗണുകൾ എന്നിവയാണ് ഏറ്റവും കൂടുതൽ വരുമാനം നേടിയത്. മൊത്തം വരുമാനത്തിന്റെ 42.8% ഗതഗത, വെയർഹൗസ് രംഗത്തു നിന്നാണ്. കച്ചവടത്തിൽ നിന്ന് 12.9%, ബാങ്കിങ് ഇൻഷുറൻസ് മേഖലയിൽ നിന്ന് 9.9% എന്നിങ്ങനെയാണ് നേട്ടം. വ്യാപാര മേഖലയിൽ 1.7% വളർച്ചയുണ്ട്. മൊത്തം 5360 കോടി ദിർഹത്തിന്റെ വരുമാനം വ്യാപാര രംഗത്തു നിന്നുണ്ടായി. ജിഡിപിയിൽ 23.9% വ്യാപാര മേഖലയുടെ സംഭാവനയാണ്. 

ഹോട്ടൽ, റസ്റ്ററന്റ് മേഖലയുടെ സംഭാവന 9.2% ആണ്. 790 കോടി ദിർഹത്തിന്റെ അധിക വരുമാനം ഈ രംഗത്ത് നിന്നുണ്ടായി. 85.5 ലക്ഷം വിനോദ സഞ്ചാരികളെയാണ് ദുബായ് സ്വീകരിച്ചത്. സന്ദർശകരുടെ എണ്ണത്തിൽ മുൻവർഷത്തെക്കാൾ 20% വളർച്ച. റിയൽ എസ്റ്റേറ്റ് മേഖലയും കുതിച്ചു. ജിഡിപിയിൽ 8.2% റിയൽ എസ്റ്റേറ്റിൽ നിന്നുള്ളതാണ്. സാമ്പത്തിക രംഗത്തും 2.7% വളർച്ചയുണ്ടായി. ജിഡിപിയിൽ 11.9% സാമ്പത്തിക മേഖലയിൽ നിന്നുള്ള വരുമാനമാണ്. 2660 കോടി ദിർഹമാണ് സാമ്പത്തിക രംഗത്തു നിന്നുള്ള വരുമാനം. വാർത്താ വിനിമയ മേഖലയിൽ 3.8% വളർച്ചയുണ്ടായി. 960 കോടി ദിർഹമാണ് വരുമാനം

English Summary:

Emirate's economy grows (GDP) 3.2% in the first half of 2023.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com