ADVERTISEMENT

ദുബായ്∙ ഒരു ബിഎംഡബ്ല്യു കൺവെർട്ടർ ടൂ സീറ്റർ കാറിൽ ലൈഫ് ജാക്കറ്റും ലൈഫോബോയയും കണ്ട കൗതുകത്തിൽ ഒന്നുകൂടി നോക്കിയപ്പോൾ മനസ്സിലായി, അത് കാറല്ല ബോട്ടാണ്. കണ്ടാൽ കാർ പോലെയാണെങ്കിലും കടലിൽ കുതിച്ചുപായാൻ കഴിയുന്ന ദുബായ് പൊലീസിന്റെ റസ്ക്യു ബോട്ടാണ് മേളയിലെ കൗതുകക്കാഴ്ച. പൊലീസ് വാഹനങ്ങൾ കടന്നു ചെല്ലാൻ കഴിയാത്ത സ്ഥലങ്ങളിൽ ഓടിയെത്തുന്ന റോബട്ട് കാറും പൊലീസ് പവിലിയനിൽ കാണാം. 

സ്വയം നിയന്ത്രിത പൊലീസ് പട്രോൾ എം02 എന്നാണ് കാറിന്റെ പേര്. എം02ന്റെ ഓരോ വീലും ഇഷ്ടമുള്ള ദിശയിലേക്കു തിരിക്കാം, ബ്രേക്ക് ചെയ്യാം. ഇലയനക്കത്തിന്റെ ശബ്ദം പോലും പുറത്തു കേൾപ്പിക്കാതെ ചലിക്കാൻ വാഹനത്തിനാകും. ഒരു കൺട്രോൾ സെന്ററിൽ നിന്ന് വാഹനത്തെ നിയന്ത്രിക്കാൻ കഴിയും.

മുന്നിലെത്തുന്ന ഏതു വസ്തുവിനെയും തിരിച്ചറിയാനുള്ള സംവിധാനം വാഹനത്തിലെ ക്യാമറയ്ക്കുണ്ട്. കെട്ടിടങ്ങൾക്ക് ഇടയിലും ചെറിയ ഇടനാഴിയിലും വരെ ഈ നിശ്ശബ്ദ പോരാളി കടന്നുചെല്ലും, വിവരങ്ങൾ അറിയും അക്രമികളെ തുരത്തും. പൂർണമായും യുഎഇയിൽ നിർമിച്ച വാഹനം 5 വർഷത്തെ ഗവേഷണ ഫലമാണ്.

English Summary:

Gitex Global 2023: High Speed Floating Dubai Police Car

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com