ADVERTISEMENT

ദുബായ്∙ മലയാളികളുടെ സ്വന്തം അക്ഷരോത്സവമായ ഷാർജ രാജ്യാന്തര പുസ്തകമേളയുടെ 42–ാം പതിപ്പിന് ഇനി ദിവസങ്ങൾ മാത്രം. ഇപ്രാവശ്യവും മേളയിൽ മലയാളികളുടേതടക്കം ഒട്ടേറെ ഇന്ത്യക്കാരുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്യുന്നു. പ്രവാസികളിൽ പലരുടേയും ജീവിതാഭിലാഷമാണ് ഈ രാജ്യാന്തര വേദിയിൽ വെളിച്ചം കാണുക. പുസ്തകച്ചൂടും ഗന്ധവും നിറയുന്ന ആ വിശിഷ്ട വേദിയിൽ ഓരോ എഴുത്തുകാരനും ലഭിക്കുന്ന അപൂർവാവസരമാണത്. 

മഹാലക്ഷ്മി മനോജിന്‍റെ പുസ്തകത്തിന്‍റെ കവർ ചിത്രം
മഹാലക്ഷ്മി മനോജിന്‍റെ പുസ്തകത്തിന്‍റെ കവർ ചിത്രം

അതേസമയം, സമയപരിമിതി മൂലം പ്രകാശനം ചെയ്യുന്ന പുസ്തകങ്ങളെ ആഴത്തിൽ പരിചയപ്പെടുത്താനുള്ള അവസരം ലഭിക്കാറില്ല. അതുകൊണ്ടു തന്നെ എഴുത്തുകാരിലും അവരുടെ സുഹൃത്തുക്കളിലും ബന്ധുക്കളിലും മാത്രം ആ പുസ്തകം ഒതുങ്ങിപ്പോകുന്ന അവസ്ഥ ഖേദകരം തന്നെ. എഴുത്തുകാർക്ക് തങ്ങളുടെ രചന ചുരുങ്ങിയവാക്കുകളിൽ പരിചയപ്പെടുത്താനുള്ള വേദിയാണ് മൈ ബുക്ക് @2023 എന്ന പംക്തിയിലൂടെ മനോരമ ഓൺലൈൻ നൽകുന്നത്. ആദ്യമായി ദുബായ് അൽ ജലീല് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ മെഡിക്കൽ സെക്രട്ടറിയായി ജോലി ചെയ്യുന്നു   ആശുപത്രിയിൽ  തിരുവനന്തപുരം ആറ്റുകാൽ സ്വദേശിനി മഹാലക്ഷ്മി മനോജ് ആണ് തന്‍റെ പുസ്തകം പരിചയപ്പെടുത്തുന്നത്.

∙ ഓർമകളുടെ തേരിലേറി രണ്ടു പുസ്തകങ്ങൾ 
 

മഹാലക്ഷ്മി മനോജിന്‍റെ പുസ്തകത്തിന്‍റെ കവർ ചിത്രം
മഹാലക്ഷ്മി മനോജിന്‍റെ പുസ്തകത്തിന്‍റെ കവർ ചിത്രം

‘സ്പ്രെഡ് ദ് വേർഡ്’ എന്ന മനോഹരമായ പ്രമേയത്തിലെത്തിയ 2022ലെ ഷാർജ രാജ്യാന്തര പുസ്തകമേളയിലാണ് എന്‍റെ ആദ്യ പുസ്തകം "പെയ്തൊഴിഞ്ഞ വർഷങ്ങൾ" വായനക്കാരുടെ മുന്നിലേക്കെത്തിക്കാൻ സാധിച്ചത്. എനിക്കറിയാത്ത, എന്നെ അറിയാത്ത ഒരുപാട് നല്ല വായനക്കാരിലേക്ക് ആദ്യ പുസ്തകം എത്തിക്കാൻ കഴിഞ്ഞു എന്നതിൽ സന്തോഷിക്കുകയും  അഭിമാനിക്കുകയും ചെയ്യുന്നു.  ജീവിതാനുഭവങ്ങൾ കൊണ്ട് മാത്രം കഥ എഴുതുന്ന ഒരാളാണ് ഞാൻ. കുട്ടിക്കാലം, കടന്നുവന്ന വഴികൾ, കണ്ടു മുട്ടിയ ആൾക്കാർ, ഇതൊക്കെ ചേർത്ത് ലളിതമായി വായിക്കുന്ന രീതിയിൽ കഥ എഴുതുന്ന ഒരു സാധാരണ എഴുത്താണ് എനിക്കിഷ്ടം.

'നമ്മൾ പുസ്തകത്തെപ്പറ്റി പറയുന്നു' എന്നാണ് ഈ വർഷത്തെ  പുസ്തകമേളയുടെ പ്രമേയം.  വിവിധ രാജ്യങ്ങളിൽ നിന്ന് ഒട്ടനവധി എഴുത്തുകാരും പ്രസാധകരും വായനക്കാരും ഒന്നിച്ച് ചേരുന്ന ഈ പുസ്തക മേളയിൽ എന്റെ രണ്ടു പുസ്തകങ്ങൾ കൂടി പുറത്തിറക്കാൻ കഴിയുന്നു എന്നത് ഏറെ സന്തോഷമാണ് നൽകുന്നത്.  "മകൾക്ക്" എന്ന് പേരിട്ട രണ്ടാമത്തെ മലയാള പുസ്തകവും, "ഫ്രാഗ്രൻസ് ഓഫ് മെമറീസ് " എന്ന ഇംഗ്ലീഷ് പുസ്തകവും മേളയിൽ പ്രകാശനം ചെയ്യപ്പെടുന്നു.  

നവംബർ ഒന്ന് രാത്രി 9.30ന് ഇന്ത്യൻ പവലിയനിലെ(ഏഴാ നമ്പർ ഹാൾ)  റൈറ്റേർസ് ഫോറത്തിൽ ആണ് രണ്ടു പുസ്തകങ്ങളുടെയും പ്രകാശനം.  "മകൾക്ക്" എന്ന പുസ്തകം എന്റെ ഭർത്താവ് മനോജ് ഞങ്ങളുടെ മകൾ അദിതിക്കു കൊടുത്തു പ്രകാശനം ചെയ്യും.  "ഫ്രാഗ്രൻസ് ഓഫ് മെമറീസ്" പ്രകാശനം അൽ ജലീല് ചിൽഡ്രൻ'സ് ഹോസ്പിറ്റലിലെ ഓർത്തോപീഡിക് സർജനും സർജിക്കൽ ഹെഡുമായ ഡോ.  സത്താർ നിർവ്വഹിക്കും. ഫോൺ: 00971562297681.

∙ എഴുത്തുകാർക്ക് പുസ്തകങ്ങൾ പരിചയപ്പെടുത്താം

ഈ വർഷം നവംബർ 1 മുതൽ 12 വരെ ഷാർജ എക്സ്പോ സെന്‍ററിൽ നടക്കുന്ന 42–ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്യുന്ന പുതിയ പുസ്തകങ്ങളെക്കുറിച്ച് രചയിതാവിന് സ്വയം പരിചയപ്പെടുത്താം. എഴുത്തിന് പിന്നിലെ സഞ്ചാരവും ഓർമകളും സഹിതം 500 ൽ കുറയാത്ത വാക്കുകളിൽ സ്വന്തം പുസ്തകം പരിചയപ്പെടത്താം. അതോടൊപ്പം, പുസ്തകം പ്രകാശനം ചെയ്യുന്ന തീയതി, സമയം എന്നിവയും എഴുതാം. പുസ്തകത്തിന്‍റെ കവർ(jpeg ഫയൽ), രചയിതാവിന്‍റെ  5.8 x 4.2   സൈസിലുള്ള പടം എന്നിവ mybook4monline@gmail.com എന്ന മെയിലിലേയ്ക്ക് നവംബർ 5ന് മുൻപ് അയക്കുമല്ലോ. സബ്ജക്ടിൽ My BOOK@SIBF 2023 എന്ന് എഴുതാൻ മറക്കരുതേ. ഇ– മെയിൽ-  mybook4monline@gmail.com  . 0567371376 (വാട്സാപ്പ്)

English Summary:

Malayalees with works at Sharjah International Book Fair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com