ADVERTISEMENT

ദുബായ് ∙ ദുബായ് വോൾഡ് സെന്ററിൽ നടന്ന ലോകത്തെ ഏറ്റവും വലിയ സാങ്കേതികവിദ്യാ പ്രദർശനമായ ഗൾഫ് ഇൻഫർമേഷൻ ടെക്നോളജി പ്രദർശനമായ ജൈറ്റക്സ് ഗ്ലോബൽ 2023 ൽ  ദുബായിലെ ജിഡിആർഎഫ്എ വിജയകരമായ പങ്കാളിത്തമാണ് നടത്തിയതെന്ന് തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി പറഞ്ഞു. ഉപയോക്താക്കളുടെ ജീവിതനിലവാരം ഉയർത്താനും അവരെ  പ്രോത്സാഹിപ്പിക്കാനും കഴിയുന്ന കൃത്രിമ ബുദ്ധി അടിസ്ഥാനമാക്കിയുള്ള പദ്ധതികളും നൂതന  സാങ്കേതിക പ്ലാറ്റ്ഫോമുകളുമാണ് വകുപ്പ് മേളയിൽ അവതരിപ്പിച്ചത്.  രാജ്യത്തെ ഭരണാധികാരികളും വിവിധ സർക്കാർ മേധാവികളും  മറ്റു വിശിഷ്ടാതിഥികളും  പവലിയൻ സന്ദർശിച്ചു.

 ഉന്നത ഉദ്യോഗസ്ഥരെയും  മറ്റു ജീവനക്കാരെയും  അൽ മർറി അഭിനന്ദിച്ചു. വരുംകാലങ്ങളിലെ ദുബായിലെ വീസ സേവനങ്ങളെക്കുറിച്ചും എമിഗ്രേഷൻ യാത്രാ നടപടികളെയും പരിചയപ്പെടുത്തിയുള്ള 11 സ്മാർട്ട് പ്രോജക്ടുകളാണ് ജിഡിആർഎഫ്എ അവതരിപ്പിച്ചത്. ദുബായ് റസിഡൻസി വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയതും മികച്ചതുമായ സ്മാർട്ട് ഡിജിറ്റൽ സേവനങ്ങളെക്കുറിച്ച് പൊതു ജനങ്ങളെ അറിയിക്കാനും,  ആഗോള സാങ്കേതിക നഗരമെന്ന ദുബായുടെ സ്ഥാനം കൂടുതൽ ഊട്ടിയുറപ്പിക്കാനുമുള്ള  ലക്ഷ്യത്തിലേയ്ക്ക്  മികച്ച സംഭാവനകൾ നൽകിയെന്ന് അൽ മർറി വ്യക്തമാക്കി

English Summary:

GDRFA's participation in GITEX Global has been successful

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com