ADVERTISEMENT

ദോഹ∙ നിരപരാധികളായ മനുഷ്യരെ കൊല്ലാന്‍ ഇസ്രയേലിന് പച്ചക്കൊടി കാണിക്കുന്ന ലോക ശക്തികള്‍ക്കെതിരെ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി.

പലസ്തീന്‍ ജനതയെ കൊലപ്പെടുത്തുന്നതിന് ഇസ്രയേലിന് ലോകരാജ്യങ്ങള്‍ നല്‍കുന്ന നിരുപാധികമായ പിന്തുണയെ അംഗീകരിക്കാനാകില്ലെന്ന് കനത്ത ഭാഷയിലാണ് അമീര്‍ അപലപിച്ചത്. ഇന്ന് രാവിലെ ശൂറ കൗണ്‍സിലിന്റെ മൂന്നാമത് സെഷന്‍ ഉദ്ഘാടനം ചെയ്തു കൊണ്ടാണ് ഇസ്രയേലിന്റെ ആക്രമണത്തിനെതിരെ അമീര്‍ തുറന്നടിച്ചത്. മനുഷ്യരെ കൊല്ലാന്‍ ഇസ്രയേലിന് നിരുപാധികമായ പച്ചക്കൊടിയും സ്വതന്ത്രമായ ലൈസന്‍സും നല്‍കുക അസാധ്യമാണ്. സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറം കടുത്ത സാഹചര്യങ്ങളിലാണ് ഗാസയിലെ പലസ്തീന്‍ ജനത ജീവിക്കുന്നത്. ഇസ്രയേലിന്റെ അപരിഷ്‌കൃതവും ക്രൂരവുമായ ബോംബാക്രമണത്തിനെതിരെ നിശ്ബ്ദത പാലിക്കാന്‍ കഴിയില്ലെന്നും അമീര്‍ വ്യക്തമാക്കി. 

English Summary:

'Israel shouldn't get unrestricted authorisation to kill': Qatar's emir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com