ബ്ലോക്ക്ചെയിൻ ലൈഫ് ഫോറത്തിന്റെ പതിനൊന്നാമത് എഡിഷൻ ദുബായിൽ സമാപിച്ചു
Mail This Article
ദുബായ്∙ ആഗോള ക്രിപ്‌റ്റോകറൻസി നേതാക്കളുടെ പ്രധാന സമ്മേളന കേന്ദ്രമായി അംഗീകരിക്കപ്പെട്ട ബ്ലോക്ക്‌ചെയിൻ ലൈഫ് ഫോറത്തിന്റെ പതിനൊന്നാമത് എഡിഷന് ദുബായിൽ സമാപനം. പതിനൊന്നാമത് എഡിഷനിൽ 120 രാജ്യങ്ങളിൽ നിന്നുള്ള 7000ലധികം പേർ പങ്കെടുത്തു. ക്രിപ്‌റ്റോ വർഷത്തിലെ ലോകത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ഇവന്റുകളിലൊന്നായി മാറിയ ബ്ലോക്ക്‌ചെയിൻ ലൈഫ് ക്രിപ്‌റ്റോ പ്രവർത്തനങ്ങളുടെ കേന്ദ്രമായിട്ടാണ് അറിയിപ്പെടുന്നത്.
ബിറ്റ്കോയിന്റെ വളർച്ചയും അനുബന്ധകാര്യങ്ങളും ബ്ലോക്ക്‌ചെയിൻ ലൈഫ് ഫോറത്തിൽ അവതരിപ്പിക്കപ്പെട്ടു. പ്രധാന വേദിയിൽ 100-ലധികം വിശിഷ്ട വ്യക്തികൾ വ്യവസായത്തിലെ മാതൃകകളും അവരുടെ വിപണി വിശകലനങ്ങളും പങ്കുവച്ചു.
ബിനാൻസ്,ട്രോൺ, റിപ്പിൾ, ബൈബിറ്റ്,അനിമോക്ക,ഒഎക്സ്എക്സ്,എച്ച്ടിഎക്സ്,കുക്കോയിൻ, മാസ്റ്റർകാർഡ്, ഐസിപി,ട്രസ്റ്റ് വാലറ്റ്, സാൻഡ്ബോക്സ്, നീയർ, ലിറ്റ്കോയിൻ, ബിറ്റ്മെയിൻ, മാരത്തൺ,കാനനർ, വാട്ട്സ്മിൻ എന്നിവയുടെ സ്ഥാപകരും ആശയങ്ങൾ പങ്കുവച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. ഇതിനു പുറമെ ഡിജിറ്റൽ യുഗത്തിലെ യഥാർത്ഥ ആസ്തികളുടെ മൂല്യത്തെക്കുറിച്ച് ജസ്റ്റിൻ സൺ ഫോറത്തിൽ പ്രത്യേകമായി വിഷയാവതരണം നടത്തി.
“നിക്ഷേപകർ വലിയ തോതിൽ ഫോറത്തിൽ പദ്ധതികൾ അവതരിപ്പിക്കാൻ താത്പര്യം കാണിച്ചത് സന്തോഷം നൽകുന്ന കാര്യമാണ്. വിന്റർമ്യൂട്ട്, ഡിഡബ്ല്യുഎഫ് ലാബ്‌സ് തുടങ്ങിയ ടയർ-1 ഫണ്ടുകളുടെയും സ്വകാര്യ നിക്ഷേപകരുടെയും പങ്കാളിത്തം എടുത്തു പറയേണ്ടതാണ്. ഫോറത്തിൽ പങ്കെടുത്തവർ അവരുടെ പോർട്ട്‌ഫോളിയോകൾക്കായി മികച്ച തിരഞ്ഞെടുപ്പുകൾ നടത്തിയിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. വരാനിരിക്കുന്ന ബുൾ റൺ അവരുടെ ലാഭം കൂടുതൽ വർധിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.’’ ബ്ലോക്ക്ചെയിൻ ലൈഫിന്റെ സംഘാടകനായ സെർജി ഖിട്രോവ് പറഞ്ഞു.
ഇവന്റിനിടെ, ക്രിപ്‌റ്റോ കമ്മ്യൂണിറ്റി ഏറ്റവും പ്രസക്തമായ വിഷയങ്ങളിൽ ഊർജസ്വലമായ ചർച്ചകളിൽ ഏർപ്പെട്ടു. വലിയ തോതിലുള്ള ബന്ധങ്ങൾ സ്ഥാപിക്കുകയും പ്രധാനപ്പെട്ട ഇടപാടുകൾ നടത്തുകയും ചെയ്തു. കൂടാതെ, ഒകെകെ,എച്ച്ടിഎക്സ്, ബിറ്റ്മെയിൽ, ഉമിനർസ് തുടങ്ങിയ വ്യവസായ പ്രമുഖർ ഉൾപ്പെടെ 120-ലധികം പേരുടെ സ്റ്റാളുകൾ ഫോറത്തിലുണ്ടായിരുന്നു.
ക്രിപ്‌റ്റോ ഇക്കോസിസ്റ്റത്തിൽ വിപ്ലവം സൃഷ്ടിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യകളും നൂതനാശയങ്ങളും നേരിട്ട് കാണാനുള്ള അവസരം ഈ സമഗ്രമായ ഫോറത്തിൽ സന്ദർശകർക്ക് ലഭ്യമായി.
ലോകത്തിലെ പ്രമുഖ ക്ലബ്ബുകളിലൊന്നിൽ ലെജൻഡറി ആഫ്റ്റർപാർട്ടിയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.11-ാമത് ബ്ലോക്ക് ചെയിൻ ലൈഫ് ഫോറത്തിന് തിരശ്ശീല വീഴുമ്പോൾ, പങ്കെടുത്തവർ വിപണിയിൽ സമീപ ഭാവിയിൽ തന്നെ നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയോടെയാണ് മാതൃരാജ്യങ്ങളിലേക്ക് മടങ്ങിയത്.
അടുത്ത വർഷം ഏപ്രിൽ 15-16 തീയതികളിൽ ബ്ലോക്ക്‌ചെയിൻ ലൈഫിന്റെ 12-ാം പതിപ്പ് നടക്കും. വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ഫോറത്തിൽ പങ്കെടുക്കുന്നവർക്ക് അവരുടെ നേട്ടങ്ങൾ പ്രദർശിപ്പിക്കാനും അവരുടെ വളർച്ച ആഘോഷിക്കാനും ഭാവിയിലെ വിജയത്തിന് അടിത്തറയിടാനും അവസരം നൽകും.
ടിക്കറ്റുകളും സ്പോൺസർഷിപ്പ് ആപ്ലിക്കേഷനും ഇതിനകം തുറന്നിട്ടുണ്ട് ഇതിനുള്ള ലിങ്ക്
അതേസമയം, ഈ വർഷത്തെ ഫോറത്തിന്റെ സംഘാടകർ Listing.Help, Jets.Capital എന്നിവരും ആഫ്റ്റർപാർട്ടി എന്നിയുടെ ജനറൽ സ്പോൺസർ - ഉമിനേഴ്സുമായിരുന്നു.