ADVERTISEMENT

ഷാർജ ∙ മൻസൂർ പള്ളൂരിന്റെ ‘പലസ്തീനിലെ നിലവിളികൾ, പശ്ചിമേഷ്യൻ വെല്ലുവിളികൾ’  എന്ന പുസ്തകം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ  റിലീസ് ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാവ് രമേഷ് ചെന്നിത്തല എംഎൽഎ യുഡിഎഫ് കൺവീനർ എം. എം. ഹസ്സന് കൈമാറിക്കൊണ്ടാണ് പ്രകാശനം ചെയ്തത്. 

പലസ്തീൻ ജനതയുടെ നിലക്കാത്ത രോദനം ലോകമെമ്പാടുമുള്ള സമാധാനകാംക്ഷികളുടെയും വേദനയായി തുടരുന്നത് കഴിഞ്ഞ ഏഴ് പതിറ്റാണ്ടിലേറെയായി തുടരുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഷാനിമോൾ ഉസ്മാൻ, വൈ. എ റഹീം, മഹാദേവൻ വാഴശേരി, മൻസൂർ പള്ളൂർ എന്നിവർ പ്രസംഗിച്ചു.

English Summary:

Mansoor Pallurs book, released at Sharjah International Book Fair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com