മസ്ജിദുല്‍ ഹറമില്‍ ഭിന്നശേഷിക്കാര്‍ക്ക് ആരാധനാകര്‍മങ്ങള്‍ നിർവഹിക്കാൻ പ്രത്യേക സൗകര്യമൊരുക്കി
Mail This Article
×
മക്ക ∙ മക്ക മസ്ജിദുല്‍ ഹറമില്‍ ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും നമസ്‌കരിക്കാനും മറ്റ് ആരാധനാകര്‍മങ്ങള്‍ ചെയ്യാനും പ്രത്യേക സൗകര്യമൊരുക്കി.
കിങ് ഫഹദ് വികസന പദ്ധതി ഭാഗത്തെ താഴത്തെ നിലയിലുളള 88, 65 ബി വാതിലുകള്‍ക്ക് സമീപമുള്ള ഭാഗങ്ങള്‍, 15–ാം നമ്പര്‍ കോറിഡോര്‍ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. ബ്രെയില്‍ ലിപിയില്‍ അച്ചടിച്ച പുസ്തകങ്ങള്‍, വെള്ളിയാഴ്ച ഖുതുബയുടെ ആംഗ്യ പരിഭാഷ, ബ്രെയില്‍ മുസ്ഹഫ്, ഇലക്ട്രോണിക് ബ്രെയില്‍ ഖുര്‍ആന്‍, റീഡിങ് പെന്‍, വൈറ്റ് സ്റ്റിക്, ഫ്‌ളെക്‌സിബിള്‍ ഖുര്‍ആന്‍ ഹോള്‍ഡര്‍ എന്നിവ ഇവിടെ തയാറാക്കിയിട്ടുണ്ട്.
English Summary:
Masjid al-Haram provides special facilities for differently-abled pilgrims
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.