ADVERTISEMENT

ജിദ്ദ ∙ മക്കയിലും ജിദ്ദയിലും റെഡ് അലർട്ട്. ഇന്ന് (ബുധൻ ) ഉച്ചയ്ക്ക്  ഒന്നു വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചതായി നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. മക്ക മേഖലയിലെ മറ്റ് അഞ്ച് ഗവർണറേറ്റുകളിലും, റാബിഗ്, ഖുലൈസ്, അൽകാമിൽ, അൽജമൂം, ബഹ്‌റ എന്നിവടങ്ങളിലും അലർട്ടുണ്ട്.

കനത്ത മഴ, അതിവേഗ കാറ്റ്, ആലിപ്പഴ വർഷം, പേമാരി, ഇടിമിന്നൽ എന്നിവ ഈ ഗവർണറേറ്റുകളെ ബാധിക്കും. പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും വെള്ളപ്പൊക്ക പാതകൾ, വെള്ളക്കെട്ടുകൾ, താഴ്‌വരകൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കണമെന്നും അപകടസാധ്യതയുള്ളതിനാൽ നീന്താൻ പോകരുതെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു. സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും വ്യാഴാഴ്ച വരെ കാലാവസ്ഥാ വ്യതിയാനം തുടരുമെന്ന് കേന്ദ്രം അറിയിച്ചു.

English Summary:

Rain: Red alert in Makkah and Jeddah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com