ബർദുബായ് വാരിയെസിന്‍റെ സൗജന്യ ഉംറ യാത്ര പുറപ്പെട്ടു
Mail This Article
ദുബായ് ∙ ബർദുബായ് വാരിയെസിന്‍റെ സൗജന്യ ഉംറ യാത്ര പുറപ്പെട്ടു. വിവിധ രാജ്യക്കാരായ 49 പേരാണ് 10 ദിവസത്തെ യാത്രയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇത് രണ്ടാം പ്രാവശ്യമാണ് സൗജന്യ ഉംറ യാത്ര സംഘടിപ്പിക്കുന്നത് . യാത്രയപ്പ് ചടങ്ങ് ദുബായ് കെ എം സി സി ജനറൽ സെക്രട്ടറി മുസ്തഫ തിരൂര് ഉൽഗാടനം ചെയ്തു .റസാഖ് മലപ്പുറം അധ്യക്ഷത വഹിച്ചു
ദുബായ് കെ എം സി സി മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡന്റ് അഷ്‌റഫ് ബായാർ, സ്പോൺസർ മുഹമ്മദ് ഷെയ്ഖ് ,ദുബായ് കെ എം സി സി കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യപ്പാടി ,ട്രഷറർ ഹനീഫ് ടി ആർ മേൽപറമ്പ് ,കാസരർകോട് മണ്ഡലം പ്രസിഡന്റ് ഫൈസൽ പട്ടേൽ , മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അയ്യൂബ് ഉറുമി,അബ്ദുൽ കാദർ തൃക്കരിപ്പൂർ ,ഹൈദർ തലശേരി ,അബ്ബാസ് വടകര ,അബ്ബാസ് നുപൂ എടനീർ ,അൻവർ അനു ,മുനാസ്, ദുബായ് കെ എം സി സി മട്ടന്നൂർ മണ്ഡലം ജനറൽ സെക്രട്ടറി നിസാർ മട്ടന്നൂർ എന്നിവർ പ്രസംഗിച്ചു.