ADVERTISEMENT

ദോഹ ∙ വെസ്റ്റ് മൈതറിൽ റോഡ്, അടിസ്ഥാന സൗകര്യ വികസന ജോലികൾ പൂർത്തിയായി. പൊതുമരാമത്ത് അതോറിറ്റിയാണ് (അഷ്ഗാൽ) വെസ്റ്റ് മൈതറിലെ റോഡ്, അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ രണ്ടാം പാക്കേജ് ജോലികൾ പൂർത്തിയായതായി പ്രഖ്യാപിച്ചത്. വെസ്റ്റ് മൈതർ പ്രദേശത്തിന്റെ വികസനം ലക്ഷ്യമിട്ടുള്ള 3 പാക്കേജുകളിൽ 2 എണ്ണവും ഇതോടെ പൂർത്തിയായി. 2018 ലാണ് ആദ്യ പാക്കേജ് പൂർത്തിയായത്. 1,393 ലാൻഡ് പ്ലോട്ടുകളുടെ വികസനമാണ് ആദ്യത്തേത്. 

28.2 കിലോമീറ്റർ റോഡ്, 59.7 കിലോമീറ്റർ കാൽനട-സൈക്കിൾപാത, 965 ലാൻഡ് പ്ലോട്ടുകൾ എന്നിവയുടെ വികസനം, 10,680 ചതുരശ്ര മീറ്ററിൽ ലാൻഡ്‌സ്‌കേപിങ്, 5,050 പാർക്കിങ് ഇടങ്ങൾ, 1,376 വൈദ്യുത തൂണുകൾ എന്നിവയാണ് രണ്ടാം പാക്കേജിൽ പൂർത്തിയാക്കിയത്. ഇതിനു പുറമേ 24 കിലോമീറ്റർ മഴവെള്ള ഡ്രെയ്‌നേജ് ശൃംഖല, 0.8 കിലോമീറ്റർ മലിനജല ശൃംഖല എന്നിവയും പൂർത്തിയാക്കി.  

ഷെയ്ഖ് ജാസിം ബിൻ അലി സ്ട്രീറ്റിലെ റൗണ്ട് എബൗട്ടുകൾ സിഗ്നൽ നിയന്ത്രിത ഇന്റർസെക്ഷനാക്കി മാറ്റിയിട്ടുണ്ട്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം കൂടുതൽ സുഗമമാകും. പുതിയ സർവീസ് റോഡും നിർമിച്ചിട്ടുണ്ട്. ബസ് പാർക്കിങ് ഇടങ്ങൾ നവീകരിക്കുകയും കൂടുതൽ കാർ പാർക്കിങ് സ്ഥലങ്ങൾ സജ്ജമാക്കി.

English Summary:

Ashghal completes second package of road development project in West Muaither

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com