ADVERTISEMENT

ദുബായ് ∙ ആരോഗ്യമുള്ള മനുഷ്യരും  ഭൂമിയുമാണ് ലോകത്തിന്റെ ഭാവിക്ക് വേണ്ടതെന്ന സന്ദേശവുമായി മലയാളി യുവാവ് ദുബായിൽ നഗ്നപാദനായി ഓടിയത് 103.65 കിലോമീറ്റർ. ബെംഗളൂരു ആമസോണിൽ (അഡ്വർടൈസിങ്) അക്കൗണ്ട് മാനേജരായി ജോലി ചെയ്യുന്ന കണ്ണൂർ കല്യാശേരി സ്വദേശി ആകാശ് നമ്പ്യാർ ആണ് കാലാവസ്ഥാ വെല്ലുവിളി മനുഷ്യനും ലോകത്തിനും വരുത്തുന്ന  ആഘാതങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചത്. ദുബായ് അൽഖുദ്ര മരുഭൂമിയിലെ ലൗ ലേക്കിൽനിന്ന് ശനി പുലർച്ചെ 6.30നായിരുന്നു ഫ്ലാഗ് ഓഫ്. മരുഭൂമിയിൽ ഏതാനും മാനുകളെയാണ് ആ സമയത്ത് കണ്ടത്. തുടക്കത്തിൽ അനുഭവപ്പെട്ട തണുപ്പ് ഓട്ടം തുടങ്ങിയപ്പോൾ മാറി. 

barefoot-mallu-bengaluru-based-aakash-nambiar-ran-103-65-kms-in-dubai
ഓട്ടത്തിനിടയിൽ വിദേശ സൈക്ലിസ്റ്റുകളെ കണ്ടുമുട്ടിയപ്പോൾ.

അൽഖുദ്രയിൽനിന്ന് ഡി63 റോഡ് വഴി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിനു കുറുകെ കടന്ന് ഹെസ്സ സ്ട്രീറ്റിലേക്ക്.  തുടർന്ന് ഷെയ്ഖ് സായിദ് റോഡിനു കുറുകെ കടന്ന് പാം ജുമൈറയിലാണ് ആദ്യം എത്തിയത്. പിന്നീട് ബുർജ് അൽ അറബിലും. കൈറ്റ് ബീച്ച്, ജുമൈറ ബീച്ച്, ലാ മെർ, ഇത്തിഹാദ് മ്യൂസിയം, ഫ്യൂച്ചർ മ്യൂസിയം എന്നിവ പിന്നിട്ട് ബുർജ് ഖലീഫ പരിസരത്ത് എത്തുമ്പോഴേക്കും രാത്രി 12 മണി. 14 മണിക്കൂർ 14 മിനിറ്റ് 51 സെക്കൻഡുകൊണ്ടാണ് 103.65 കി.മീ പിന്നിട്ടത്.

barefoot-mallu-bengaluru-based-aakash-nambiar-ran-103-65-kms-in-dubai
ആകാശ് നമ്പ്യാർ ദുബായിൽ നഗ്നപാദനായി ഓടുന്നു.

തണുപ്പുകാലമാണെങ്കിലും രാവിലെ 8 മുതൽ ഉച്ച കഴിഞ്ഞ് 3 വരെ നല്ല ചൂടായിരുന്നു. അൽഖുദ്രയിൽനിന്ന് ജുമൈറ ബീച്ച് റോഡ് കടക്കുന്നതുവരെ വലിയ പ്രശ്നങ്ങൾ ഉണ്ടായില്ലെങ്കിലും നഗരത്തിലേക്കു കടന്നതോടെ ഓടാനുള്ള സൗകര്യക്കുറവ് വെല്ലുവിളിയായി.  എങ്കിലും ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ കുതിച്ചു. ദുബായ് നഗരത്തിൽ പെഡസ്ട്രിയൻ സൗകര്യം കൂടുതൽ വേണമെന്ന് അദ്ദേഹം പറഞ്ഞു.

barefoot-mallu-bengaluru-based-aakash-nambiar-ran-103-65-kms-in-dubai
14 മണിക്കൂർ 14 മിനിറ്റ് 51 സെക്കൻഡ് എടുത്ത് 103.65 കിലോമീറ്റർ പിന്നിട്ട് രാത്രി 12ന് ബുർജ് ഖലീഫയിൽ എത്തിയപ്പോൾ.

അൽഖുദ്രയിൽ സൈക്ലിങ് ട്രാക്കിലൂടെ ചെരിപ്പിടാതെ ഓടുന്നതു കണ്ട് സൈക്കിളിൽ എത്തിയവർ കുറച്ചുനേരം കൂടെ കൂടി. സന്ദേശം മനസ്സിലാക്കിയതോടെ കൂടെ നിന്ന് ഫോട്ടോ എടുത്ത ശേഷം ആശംസകൾ അറിയിച്ചാണ് മടങ്ങിയത്. നഗരത്തിൽ എത്തിയതോടെ പലപ്പോഴായി മലയാളികളും വിദേശികളും കൂടെ ഓടാൻ സമയം കണ്ടെത്തി. യുഎൻ കാലാവസ്ഥ ഉച്ചകോടി നടക്കുന്ന സമയത്ത് ഓടാനാണ് പദ്ധതിയെങ്കിലും അനുമതി ലഭിച്ചത് 16ന് ആണ്. എങ്കിലും ദുബായിലെ ഓട്ടത്തിന്റെ സന്ദേശം എല്ലാവരിലേക്കും എത്തുമെന്നാണ് വിശ്വസിക്കുന്നതെന്നും ആകാശ് പറഞ്ഞു. യാത്രയ്ക്കിടെ കണ്ടുമുട്ടിയവർക്ക് ബോധവൽക്കരണവും നടത്തി.

barefoot-mallu-bengaluru-based-aakash-nambiar-ran-103-65-kms-in-dubai
ദുബായ് പാം ജുമൈറയിലെ അറ്റ്ലാന്റിസ് ഹോട്ടൽ പരിസത്തുനിന്ന് മടങ്ങുന്നു.
barefoot-mallu-bengaluru-based-aakash-nambiar-ran-103-65-kms-in-dubai
ബുർജ് അൽ അറബിന്റെ പശ്ചാത്തലത്തിൽ.
English Summary:

Barefoot Mallu Bengaluru-based Aakash Nambiar ran 103.65 kms in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com