ADVERTISEMENT

ദോഹ ∙ ഇന്ന് ഖത്തർ ദേശീയ ദിനം. ഒരുമനസോടെ സ്വദേശികളും പ്രവാസികളും രാജ്യത്തിന്റെ ദേശീയ ദിനം ആചരിക്കും. ഇത്തവണ ഏറ്റവും വേദനാജനകമായ സാഹചര്യങ്ങളിലൂടെയാണ് ദേശീയ ദിനം കടന്നു പോകുന്നത് എന്നതിനാൽ മുൻ വർഷങ്ങളിലെ പോലെ വിപുലമായ ആഘോഷങ്ങളും ഔദ്യോഗിക പരേഡുകളും ഇല്ല. കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ വേർപാടിനെ തുടർന്ന് രാജ്യത്ത് 3 ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. 

ഗാസയിൽ പലസ്തീൻ ജനതയ്ക്ക് നേർക്ക് ഇസ്രയേൽ ആക്രമണം തുടരുന്നതും ദേശീയ ദിനാഘോഷങ്ങൾ പരിമിതപ്പെടുത്താൻ കാരണമായി. ദേശീയ ദിനം പ്രമാണിച്ച് സർക്കാർ മേഖലയ്ക്ക് കഴിഞ്ഞ ദിവസം 2 ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. 

ദര്‍ബ് അല്‍സായി, കത്താറ കള്‍ചറല്‍ വില്ലേജ്, ദോഹ എക്‌സ്‌പോ എന്നിവിടങ്ങളില്‍ സാംസ്‌കാരിക പരിപാടികള്‍ മാത്രമാണ് നടക്കുന്നത്. അതേസമയം ദേശീയ ദിനാഘോഷത്തിനായി വിപണികളിലെല്ലാം ദേശീയ ദിന ഉല്‍പന്നങ്ങളും സുവനീറുകളും സുലഭമാണ്. വാഹനങ്ങള്‍ അലങ്കരിക്കാനുള്ളവ മുതല്‍ ചെറു പതാകകളും സുവനീറുകളും ഗിഫ്റ്റുകളുമെല്ലാം വിപണിയില്‍ ലഭ്യമാണ്. 

3 ലക്ഷം പൂക്കളുമായി ദേശീയ പതാക ഒരുക്കി ദോഹ എക്‌സ്‌പോ
ദേശീയ ദിനാചരണത്തിന്റെ ഭാഗമായി  3 ലക്ഷം പൂക്കൾ കൊണ്ടൊരു ദേശീയ പതാക ഒരുക്കുകയാണ് ദോഹ എക്‌സ്‌പോ അധികൃതർ. അൽബിദ പാർക്കിൽ ഇന്റർനാഷനൽ സോണിലാണ് പൂക്കൾ കൊണ്ട് ഭീമൻ ദേശീയ പതാക തയാറാക്കുന്നത്. പുതിയ റെക്കോർഡ് സ്വന്തമാക്കുകയാണ് രാജ്യം. ദോഹ എക്‌സ്‌പോ അധികൃതർ മാത്രമല്ല ഖത്തർ റെഡ് ക്രസന്റ്, സ്‌കൂൾ വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവരുടെ പങ്കാളിത്തത്തിലാണ് പൂക്കൾ കൊണ്ട് പതാക നിർമിക്കുന്നത്. 

qatar-announced-a-three-day-mourning-period-to-mark-the-death-of-the-kuwaiti-emir
English Summary:

Qatar announced a three-day mourning period to mark the death of the Kuwaiti emir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com