ADVERTISEMENT

ദോഹ ∙ രാജ്യത്ത് സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന സ്‌കൂൾ കുട്ടികളുള്ള സ്വദേശി വനിതകളുടെ ജോലിസമയം ലഘൂകരിക്കാൻ നടപടി. പരീക്ഷണാടിസ്ഥാനത്തിൽ ഈ മാസം 24 മുതൽ 2024 ജനുവരി 4 വരെ നടപടി പ്രാവർത്തികമാകും. സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുള്ള സ്വദേശി വനിതാ ഉദ്യോഗസ്ഥരുടെ ജോലി ഉച്ചയ്ക്ക് 12ന് അവസാനിക്കുന്നതാണ് പുതിയ നടപടി. പരീക്ഷണ കാലയളവിൽ നടപടിയുടെ ഫലപ്രാപ്തി സംബന്ധിച്ച് സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡവലപ്‌മെന്റ് ബ്യൂറോ വിലയിരുത്തും. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണിത്.

English Summary:

Qatar to Reduce working hours for female government employees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com