ADVERTISEMENT

ദോഹ ∙ ദർബ് അൽ സായിയിലെ ഇത്തവണത്തെ ദേശീയ ദിനാഘോഷങ്ങൾക്ക് ഇന്ന് സമാപനം കുറിക്കും. ആഘോഷങ്ങളുടെ പ്രധാന വേദിയായ ഉം സലാൽ മുഹമ്മദിലെ ദർബ് അൽ സായിയിൽ ഈ മാസം 10നാണ് ദേശീയ ദിനാഘോഷത്തിന് തുടക്കമായത്. പാരമ്പര്യത്തനിമയിൽ സാംസ്‌കാരിക പരിപാടികളും കുട്ടികൾക്കായി വിജ്ഞാനപ്രദമായ പരിപാടികളുമാണ് ഒരുക്കിയത്. 

സ്വദേശികളും പ്രവാസികളും ഉൾപ്പെടെ ഒട്ടേറെ കുടുംബങ്ങളാണ്  ഖത്തറിന്റെ കാഴ്ചകളിലേക്ക് എത്തിയത്. പരമ്പരാഗത സൂഖിൽ പരമ്പരാഗത വസ്ത്രങ്ങൾ, ഖത്തറിന്റെ നാടൻ മധുരപലഹാരങ്ങൾ, അറബിക് കോഫി, കരകൗശല ഉൽപന്നങ്ങൾ, പരമ്പരാഗത വിഭവങ്ങൾ എന്നിവയാണ് സന്ദർശകരെ ആകർഷിച്ചത്. സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന അൽ ബെയ്ത് അൽ ഖത്തരി എന്ന ഖത്തരി ഹൗസും സന്ദർശക ശ്രദ്ധ നേടി. പഴയകാല നാടൻ ഗെയിമുകളിലും കുട്ടികൾ സജീവമാണ്.

രാജ്യത്തിന്റെ പൂർവിക ജീവിതത്തിന്റെ നേർക്കാഴ്ചയൊരുക്കിയുള്ള കലാസൃഷ്ടികളും പെയിന്റിങ്ങുകളുമായി സ്വദേശി-പ്രവാസി കലാകാരന്മാരും ദർബ് അൽ സായിയുടെ ആകർഷണമായി. ദേശീയ ദിനമായ ഡിസംബർ 18ന് സമാപിക്കേണ്ട പരിപാടികളാണ് സന്ദർശകരുടെ അഭ്യർഥനയെ തുടർന്ന് 23 വരെ നീട്ടിയത്. ഉച്ചയ്ക്ക് 3 മുതൽ രാത്രി 11 വരെയാണ് പ്രവേശനം.

English Summary:

Darb Al Saai: Qatar National Day celebration will end today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com