ADVERTISEMENT

ദുബായ് ∙ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിണേഴ്‌സ് അഫയേഴ്‌സ് (GDRFA) ദുബായ് ഹിൽസ് മാളിൽ "ഞങ്ങൾ നിങ്ങൾക്കുവേണ്ടി ഇവിടെയുണ്ട്" (We Are Here For You) എന്ന പേരിൽ സേവന പ്രചാരണ ക്യാമ്പ് സംഘടിപ്പിച്ചു. ജിഡിആർഎഫ്എ നൽകുന്ന വൈവിധ്യമായ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുകയും ആശയവിനിമയ ഉപകരണങ്ങൾ മെച്ചപ്പെടുത്തുകയും ഉപഭോക്താക്കളുമായി നിരന്തരമായ ഇടപഴയകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ ക്യാംപെയ്ൻ സംഘടിപ്പിച്ചത്.

ക്യാമ്പിന്റെ ഭാഗമായി, ജിഡിആർഎഫ്എയുടെ വിവിധ സേവനങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നതിനായി ഒരു പ്രത്യേക പ്ലാറ്റ്‌ഫോം സ്ഥാപിച്ചു. ഈ പ്ലാറ്റ്‌ഫോം വഴി, സന്ദർശകർക്ക് വിവിധ ഇടപാടുകൾക്ക് നേരിട്ട് അപേക്ഷിക്കാനുള്ള സഹായവും നൽകി. ക്യാംപെയ്ൻ  ഫ്ലാറ്റ് ഫോം  ജിഡിആർഎഫ്എ- ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി, അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, മറ്റ് ഉന്നത ഉദ്യോഗസ്ഥരും നൂറുകണക്കിന് ഉപഭോക്താക്കളും സന്ദർശിച്ചു.

ഉപഭോക്തൃ തൃപ്തിയും ജീവിത നിലവാരം മെച്ചപ്പെടുത്തലും മുൻഗണന നൽകുന്നതിനുള്ള ജിഡിആർഎഫ്എയുടെ ലക്ഷ്യങ്ങളുടെ ഭാഗമാണ് ഇത്തരത്തിലുള്ള പ്രചരണ ക്യാമ്പുകൾ നടത്തിയതെന്ന് ലഫ്റ്റനന്റ് ജനറൽ അൽ മർറി പറഞ്ഞു. സുസ്ഥിരമായ പൊതുജന ഇടപഴയകൾ വർദ്ധിപ്പിക്കുകയും ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിന് നൂതന രീതികളിലൂടെ സർക്കാർ സേവനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ക്യാമ്പിനിൽ, ജിഡിആർഎഫ്എയുടെ സ്മാർട്ട് ആപ്പ്, ഗോൾഡൻ വിസ എന്നിവയുടെ വിശദവിവരങ്ങൾ പൊതുജനങ്ങളെ പരിചയപ്പെടുത്തി. സേവന കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനം ഒഴിവാക്കി അപേക്ഷകളുടെ സമർപ്പണവും തുടർച്ചയുമായ നടപടികളും ലളിതമാക്കുന്ന സ്മാർട്ട് ആപ്പ് പൊതുജനങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു. മാത്രവുമല്ല, ദുബായ് എയർപോർട്ടിലെ കുട്ടികളുടെ പാസ്പോർട്ട് കൗണ്ടറിന്റെ സവിശേഷതകൾ, വീഡിയോ കോൾ സേവനം, മറ്റു വിസ സേവനങ്ങൾ എന്നിവകളുടെ നടപടിക്രമങ്ങളും ക്യാമ്പിന്റെ പ്രചരണത്തിൽ ഉൾപ്പെടുത്തി.

English Summary:

We are here for you: GDRFA Organizes Service Awareness Campaign at Dubai Hills Mall

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com