ADVERTISEMENT

മസ്‌കത്ത് ∙ ഒമാനും സൗദി അറേബ്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങള്‍ക്ക് ആദരമായി ഒമാന്‍ പോസ്റ്റ് സ്റ്റാമ്പ് പുറത്തിറക്കി. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ അഗാധമായ ചരിത്ര ബന്ധങ്ങളുടെയും ഉറച്ച സാഹോദര്യ ബന്ധത്തിന്റെയും തെളിവാണ് ഇത്തരത്തില്‍ ഒരു തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നതെന്നും സ്റ്റാമ്പിന്റെ അനാച്ഛാദനം ഒരു സുപ്രധാന നാഴികക്കല്ലാണെന്നും ഒമാന്‍ പോസ്റ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെയും സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന്റെയും ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് സ്റ്റാമ്പ്.

English Summary:

A Stamp was Released to Mark the Historical Relationship Between Oman and Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com