ADVERTISEMENT

ദുബായ്∙ ജനുവരി അവസാനം മുതൽ മാർച്ച് പകുതി വരെ താരതമ്യേന കുറഞ്ഞ നിരക്കിൽ യുഎഇ-ഇന്ത്യ വിമാന യാത്ര സാധ്യമാകും. അടുത്ത വർഷം മാർച്ച്-ഏപ്രിൽ മാസങ്ങളിൽ റമസാൻ പ്രമാണിച്ചയായിരിക്കും ഇനി ടിക്കറ്റ് നിരക്കിൽ വർധനവ് ഉണ്ടാകുക. യുഎഇ-ഇന്ത്യ റൂട്ടുകളിലെ വിമാന നിരക്കുകൾ റമസാൻ മാസത്തിൽ ഗണ്യമായി വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത് ഏപ്രിൽ രണ്ടാം വാരം വരെ, അതായത് ഈദ് അൽ ഫിത്തർ കഴിയും വരെ തുടർന്നേക്കും. 

എന്നാൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ പദ്ധതികളുള്ളവർക്ക് ഫെബ്രുവരിയിലും മാർച്ച് ആദ്യ വാരം വരെ കുറഞ്ഞ നിരക്കുകൾ പൂർണമായും പ്രയോജനപ്പെടുത്താമെന്ന് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർക്കും ജോലി ആവശ്യങ്ങൾക്കോ ​​ബിസിനസ്സിനോ അല്ലെങ്കിൽ വിനോദസഞ്ചാരത്തിനോ യാത്ര ചെയ്യുന്നവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. അതേസമയം, ഇന്ത്യ-യുഎഇ മേഖലയിൽ കൂടുതൽ സീറ്റിങ് കപ്പാസിറ്റിയുള്ള വിമാനങ്ങൾ വേണമെന്ന ആവശ്യവും പ്രവാസികൾ മുന്നോട്ട് വയ്ക്കുന്നുണ്ട്.  

∙ പ്രധാന യുഎഇ-ഇന്ത്യ റൂട്ടുകളിൽ പ്രതീക്ഷിക്കുന്ന നിരക്കുകൾ 
മുംബൈ - ദുബായ് ഇക്കണോമി റിട്ടേൺ നിരക്ക് 2024 ജനുവരിയിൽ ശരാശരി 1,143 ദിർഹത്തിൽ നിന്ന് 931 ദിർഹമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ന്യൂഡൽഹിയിലേക്കും സമാനമായ രീതിയിൽ നിരക്ക് കുറഞ്ഞേക്കും. അതേസമയം, തിരക്കേറിയ ദക്ഷിണേന്ത്യൻ സെക്ടറിലെ നിരക്ക് ജനുവരി മുതൽ മാർച്ച് വരെ 1,000 ദിർഹത്തിന് മുകളിലായിരിക്കും. ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള നിരക്ക് ശരാശരി 1,355-ദിർഹം മുതൽ 1,422 വരെ ആയിരിക്കാനാണ് സാധ്യത. ബെംഗളൂരുവിലേക്കുള്ള നിരക്ക് 1,106-ദിർഹം ‌മുതൽ 1,136 വരെയായിരിക്കും. ചെന്നൈയിലേക്കുള്ള ടിക്കറ്റ് നിരക്ക് 2024 ജനുവരിക്ക് ശേഷം 931 ദിർഹമായും ഫെബ്രുവരി 15ന് ശേഷം 854 ദിർഹമായും നിരക്ക് കുറയുമെന്നാണ് പ്രതീക്ഷ. 

English Summary:

Air fares from UAE to India are likely to decrease

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com