സ്വദേശി കുടുംബങ്ങൾ ഇരട്ടിയാക്കാൻ ദുബായ്
Mail This Article
×
ദുബായ് ∙ പത്തു വർഷത്തിനകം സ്വദേശി കുടുംബങ്ങളുടെ എണ്ണം ഇരട്ടിയാക്കുന്ന ദുബായ് സോഷ്യൽ അജൻഡ 33ന് തുടക്കമായി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് പദ്ധതി പ്രഖ്യാപിച്ചത്.
സ്വദേശികളുടെ ജീവിത, ഭവന നിലവാരം, ആരോഗ്യ പരിരക്ഷ എന്നിവ വർധിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കാനായി 20,800 കോടി ദിർഹത്തിന്റെ പദ്ധതിക്കും രൂപം നൽകി. കുടുംബം രാഷ്ട്രത്തിന്റെ അടിത്തറ എന്ന മുദ്രാവാക്യത്തോടെ ആവിഷ്കരിച്ച ദുബായ് സോഷ്യൽ അജൻഡയിലൂടെ ലോകത്തിലെ ഏറ്റവും മികച്ച പാർപ്പിടവും മറ്റു സൗകര്യങ്ങളും സ്വദേശി കുടുംബങ്ങൾക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
English Summary:
Dubai Social Agenda 33: Dubai unveils a plan to double Emirati families
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.