ADVERTISEMENT

മസ്‌കത്ത് ∙ വിവിധ നോട്ടുകള്‍ പിന്‍വലിച്ച് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍. തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് 36 ദിവസത്തിനകം പ്രാബല്യത്തില്‍ വരും. അസാധുവായ നോട്ടുകള്‍ മാറ്റുന്നതിന് സമയം അനുവദിക്കും. മാറ്റിവാങ്ങാനുള്ള സമയം കഴിഞ്ഞാല്‍ ഈ നോട്ടുകള്‍ വിനിമയം ചെയ്യുന്നത് നിയമവിരുദ്ധമാകും. 

∙ അസാധുവാക്കിയ നോട്ടുകള്‍
1995 നവംബറില്‍ സെന്‍ട്രല്‍ ബേങ്ക് ഓഫ് ഒമാന്‍ പുറത്തിറക്കിയ 100 ബൈസ, 200 ബൈസ, 500 ബൈസ, ഒരു റിയാല്‍ നോട്ടുകള്‍, 2000 നവംബറില്‍ പുറത്തിറക്കിയ അഞ്ച് റിയാല്‍, പത്ത് റിയാല്‍, 20 റിയാല്‍, 50 റിയാല്‍ നോട്ടുകള്‍, 2005ല്‍ പ്രത്യേക സ്മരണാര്‍ഥം പുറത്തിറക്കിയ ഒരു റിയാല്‍ നോട്ട്, 2010ല്‍ പ്രത്യേക സ്മരണാര്‍ഥം പുറത്തിറക്കിയ 20 റിയാല്‍ നോട്ട്, 2012ല്‍ പുറത്തിറക്കിയ അഞ്ച് റിയാല്‍, പത്ത് റിയാല്‍, 50 റിയാല്‍ നോട്ടുകള്‍, 20215ല്‍ പ്രത്യേക സ്മരണാര്‍ഥം പുറത്തിറക്കിയ ഒരു റിയാല്‍ നോട്ട്, 2019ല്‍ പ്രത്യേക സ്മരണാര്‍ഥം പുറത്തിറക്കിയ ഒരു റിയാല്‍ നോട്ട്.

English Summary:

Central Bank of Oman (CBO) has withdrawn various currencies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com