ADVERTISEMENT

ജിദ്ദ ∙ മാസ്റ്റര്‍മൈന്‍ഡ് ഇന്റർനാഷനൽ  ക്വിസ് മത്സരത്തിൽ സൗദി അറേബ്യക്ക് മൂന്ന് ഒന്നാം സ്ഥാനം. ഐ സി എഫ് ഇന്റർനാഷനൽ കൗൺസിൽ സംഘടിപ്പിച്ച മാസ്റ്റര്‍മൈന്‍ഡ്'23 രാജ്യാന്തര ക്വിസ് മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരച്ചു.ഐ സി എഫിന്റെ മീലാദ് ക്യാപെയിനിന്റെ ഭാഗമായാണ് 'തിരുനബി(സ)യുടെ പത്നിമാർ' എന്ന വിഷയത്തില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിൽ വിദ്യാര്‍ത്ഥി - വിദ്യാര്‍ ത്ഥിനികൾക്കായാണ് മത്സരം ഒരുക്കിയത്. ആറു രാജ്യങ്ങളിൽ നടന്ന സെൻട്രൽ മത്സരത്തിന് ശേഷം നാഷനൽ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ 24 പേരാണ് രാജ്യാന്തര തലത്തിൽ നടന്ന മത്സരത്തിൽ മാറ്റുരച്ചത്.

ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ റാഷിദ് അബ്ദുസ്സത്താറും (സൗദി അറേബ്യ) സീനിയർ വിഭാഗത്തിൽ മുഹമ്മദ് ഫാദിലും (സൗദി അറേബ്യ) സീനിയർ ഗേൾസിൽ നൂറുൽ ഹുദാ (സൗദി അറേബ്യ) ജൂനിയർ ഗേൾസിൽ ആയിഷ റുമൈസ്വ (യു എ ഇ) യും ഒന്നാം സ്ഥാനം കരസ്ഥമാക്കി. മത്സരത്തിലെ രണ്ട്, മൂന്ന് സ്ഥാനക്കാർ: ജൂനിയർ ബോയ്സ്: മുഹമ്മദ് റിഹാൻ ഷമീർ (ബഹ്‌റൈൻ), അബ്ദുല്ല ഷാസെബ് (യുഎഇ). ജൂനിയർ ഗേൾസ്: ഖദീജ അഷ്‌റഫ് (കുവൈത്ത്), സൽവ ഫാത്വിമ (ഒമാൻ). സീനിയർ ബോയ്സ്: മുഹമ്മദ് ഷയാൻ (യു എ ഇ), മുഹമ്മദ് ഹംദാൻ റഫീഖ് (ഖത്തർ). സീനിയർ ഗേൾസ്: ഹംദ ഫൈസൽ (ഖത്തർ), നഫീസ ചീനമ്മടത്ത് (യു എ ഇ).

അബ്ദുൽ ഹമീദ് ചാവക്കാട് ക്വിസ് മാസ്റ്ററായിരുന്നു. സക്കീർ മാസ്റ്റർ, (ഒമാൻ) മത്സരത്തിന് നേതൃത്വം നൽകി. ഇന്റർനാഷണൽ വൈസ് പ്രസിഡന്റ് സുബൈർ സഖാഫി ഉദ്‌ഘാടനം ചെയ്തു. ശരീഫ് കാരശ്ശേരി സ്വാഗതവും കരീം ഹാജി ബഹ്റൈൻ നന്ദിയും പറഞ്ഞു. വിജയികളെ ഇന്തർനാഷനൽ പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി നിസാർ സഖാഫി, ഫൈനാൻസ് സെക്രട്ടറി സയ്യിദ് ഹബീബ് കോയ തങ്ങൾ എന്നിവർ അനുമോദിച്ചു.

English Summary:

Saudi Arabia wins Mastermind International Quiz competition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com