‘അപ്പർ ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം
Mail This Article
ദമാം∙ ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസ്. ദമാം തുറമുഖത്തെയും ഗൾഫ് തുറമുഖങ്ങളെയും ബന്ധിപ്പിച്ച് അപ്പർ ഗൾഫ് എക്‌സ്പ്രസ് എന്ന പേരിലാണ് മിലാഹ പുതിയ ഷിപ്പിങ് സേവനം ആരംഭിച്ചിരിക്കുന്നത്.ഖത്തർ നാവിഗേഷൻ കമ്പനി (മിലാഹ) പുതിയ ഷിപ്പിങ് സേവനം ആരംഭിച്ചതായി സൗദി പോർട്ട്‌സ് അതോറിറ്റി അറിയിച്ചു.
മേഖലാ, രാജ്യാന്തര തുറമുഖങ്ങളുമായുള്ള സൗദി തുറമുഖങ്ങളുടെ ബന്ധം ശക്തമാക്കാൻ പുതിയ ഷിപ്പിങ് സേവനം സഹായിക്കും. ഇത് സൗദിയിൽ മറൈൻ മേഖലക്കും സാമ്പത്തിക വളർച്ചക്കും പിന്തുണ നൽകും. ഒമാനിലെ സഹാർ, യു.എ.ഇയിലെ ജബൽ അലി, ഖത്തറിലെ ഹമദ്, കുവൈത്തിലെ അൽശുയൂഖ്, ഇറാഖിലെ ഉമ്മുഖസ്ർ എന്നീ അഞ്ചു തുറമുഖങ്ങളെയും ദമാം തുറമുഖത്തെയും ബന്ധിപ്പിച്ചാണ് ഖത്തർ ഷിപ്പിംഗ് കമ്പനി പുതിയ പുതിയ ഷിപ്പിംഗ് സേവനം ആരംഭിച്ചിരിക്കുന്നത്. 1,015 കണ്ടെയ്‌നർ ശേഷിയുള്ള രണ്ടു ചരക്കു കപ്പലുകൾ ഉപയോഗിച്ച് ഈ തുറമുഖങ്ങൾക്കിടയിൽ ഖത്തർ കമ്പനി പ്രതിവാരം റെഗുലർ സർവീസുകൾ നടത്തും.മിലാഹ കമ്പനിയുടെ പുതിയ ഷിപ്പിങ് സേവനം ഇന്നലെ മുതൽ ആരംഭിച്ചു.