മെഡിക്കൽ – എൻജി. പഠനപ്രവേശനം; പാലാ ബ്രില്യന്റ് സ്റ്റഡി സെന്റർ ദുബായിൽ
Mail This Article
ദുബായ് ∙ മെഡിക്കൽ – എൻജിനീയറിങ് പ്രവേശന പരീക്ഷ പരിശീലന രംഗത്ത് 40 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള പാല ബ്രില്യന്റ് സ്റ്റഡി സെന്റർ ദുബായ് ക്യാംപസിൽ വിവിധ പ്രോഗ്രാമുകൾ ആരംഭിക്കുന്നു. ഓഫ് ലൈൻ/ഓൺലൈൻ രീതികളിയിലായി വിവിധ പ്രോഗ്രാമുകൾ സെന്ററിൽ ക്രമീകരിച്ചിട്ടുണ്ട്. 2024 വർഷത്തെ നീറ്റ്/എന്‍ജി. പ്രവേശനം ആഗ്രഹിക്കുന്ന 12-ാം ക്ലാസ് വിദ്യാർഥികൾക്ക് ബോർഡ് പരീക്ഷകൾക്ക് ശേഷം നടത്തപെടുന്ന ഓഫ്‌ലൈൻ ക്രാഷ് കോഴ്സ് മാർച്ചിൽ ആരംഭിക്കും. എൻട്രൻസ് പരീക്ഷ തീയതിവരെയും തുടരുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിട്ടുള്ളത്. ബ്രില്ല്യന്റ് സ്റ്റഡി സെന്ററിൽ ഓൺലൈനായി പരിശീലനം നേടി വരുന്ന വിദ്യാഥികൾക്ക് പരീക്ഷാ പരിശീലനം നേടുന്നതിനും ആത്മവിശ്വാസത്തോടെ നീറ്റ് പരീക്ഷയെ നേരിടുന്നതിനുമായി ഓൺലൈൻ പരീക്ഷകൾ നടത്തും.
അടുത്ത അധ്യയന വർഷം മുതൽ പ്ലസ് വൺ, പ്ലസ് ടു പഠനത്തിനോടൊപ്പം എൻട്രൻസ് പരിശീലനം സാധ്യമാക്കുന്ന ലോങ് ടേം ബാച്ചുകളും ഹൈബ്രിഡ് ബാച്ചുകളും ആരംഭിക്കുന്നു. കേരളത്തിൽ പാല, തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, തലശ്ശേരി എന്നിവിടങ്ങളിലാണ് ബ്രില്ല്യന്റ് സ്റ്റഡി സെന്ററിന്റെ ക്യാംപസുകൾ പ്രവർത്തിക്കുന്നത്. ഇന്ത്യക്ക് പുറത്ത് ഇതാദ്യത്തെ സെന്ററാണ്.
കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനും:
www.brilliantpala.org,
ഫോൺ: 971569435446, 045859652.
മാനേജിങ് ഡയറക്ടർ ബി. സന്തോഷ് കുമാർ, പബ്ലിക് റിലേഷൻസ് ഓഫീസർ എസ്. ശ്രീഹരി, ദുബായ് സെന്റർ കോഓർഡിനേറ്റർ ജസ്റ്റിൻ വർഗീസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.