ADVERTISEMENT

ദുബായ് ∙ കാഫിന്റെ (കൾച്ചറൽ ആർട്ട്  ആൻഡ് ലിറ്റററി ഫോറം) ആഭിമുഖ്യത്തിൽ നടത്തിയ കവിയരങ്ങും വിശകലനവും ആസ്വാദകർക്ക് നവ്യാനുഭൂതി പകർന്നു. കവിയും അധ്യാപകനുമായ മുരളി മംഗലത്ത് ഉദ്ഘാടനം ചെയ്തു. ഉഷാ ഷിനോജ് അധ്യക്ഷത വഹിച്ചു. അനൂപ് ചന്ദ്രൻ പ്രഭാഷണം നടത്തി. നിമിത ശ്രീജിത്ത് ആലപിച്ച അയ്യപ്പപ്പണിക്കരുടെ സ്വാഗത കവിതയോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ആബിയ തൻഹ, അവനീന്ദ്ര എം. ഷിനോജ്, ഇമേജ് സുരേഷ്‌കുമാർ എന്നീ വിദ്യാർഥികൾ ഇംഗ്ലിഷ് കവിതകൾ ചൊല്ലി. കെ.പി. റസീന, മോഹൻ ശ്രീധരൻ, ഇ. കെ. ദിനേശൻ, സി. പി. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. 

ബഷീർ മുളിവയൽ, പി. അനീഷ, ഹുസ്‌ന റാഫി, ഉണ്ണികൃഷ്ണൻ കൊട്ടാരത്ത്, സുനിൽ മാടമ്പി, അക്ബർ അണ്ടത്തോട്, രാജേശ്വരി പുതുശ്ശേരി, രാമചന്ദ്രൻ മൊറാഴ, എം. ഒ. രഘുനാഥ്, മുസാഫിർ വെള്ളില എന്നിവർ കവിതകൾ അവതരിപ്പിച്ചു. രഘുനന്ദനൻ, സോണിയ ഷിനോയ്, മസ്ഹർ, ദീപ പ്രമോദ്, ഇസ്മയിൽ മേലടി, ഒ. സി. സുജിത്ത് , ഗീതാഞ്ജലി, റസീന ഹൈദർ, ഷാഹിന അസി, കെ. ഗോപിനാഥൻ എന്നിവർ  കവിതകളുടെ വിശകലനം നടത്തി.  കുമാരനാശാൻ, ഒ. എൻ. വി. കുറുപ്പ് എന്നിവരുടെ കവിതകൾ ഹമീദ് ചങ്ങരംകുളം, ജയകുമാർ മല്ലപ്പള്ളി എന്നിവർ അവതരിപ്പിച്ചു. രമേഷ് പെരുമ്പിലാവ്, അഷ്റഫ് കാവുംപുറം, അസി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

English Summary:

Cultural Art Literary Forum conducted Kaviarangu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com