ADVERTISEMENT

റിയാദ് ∙ കേളി കലാസാംസ്കാരിക വേദി രക്ഷാധികാരി സമിതി അംഗം  ടി. ആർ. സുബ്രഹ്മണ്യന് രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്  അധ്യക്ഷത വഹിച്ചു. 2001ലാണ് സുബ്രഹ്മണ്യൻ റിയാദിൽ എത്തുന്നത്. 2010- ഓടെ പുരോഗമന പ്രസ്ഥാനത്തിന്റെ ഭാഗമായ കേളി കലാസാംസ്കാരിക വേദിയിൽ അംഗമായി.

കേളിയുടെ ബത്ഹ ഏരിയ മർഗബ് യൂണിറ്റ് അംഗമായി പ്രവർത്തനം തുടങ്ങിയ ടി. ആർ. കേളി കേന്ദ്രകമ്മറ്റി അംഗം, കേന്ദ്ര ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, കേളി സെക്രട്ടറി, രക്ഷാധികാരി സമിതി അംഗം, രക്ഷാധികാരി ആക്ടിങ് സെക്രട്ടറി, സാംസ്കാരിക കമ്മറ്റി കൺവീനർ, സൈബർവിങ് കൺവീനർ, സാംസ്കാരിക പ്രവർത്തകരുടെ സ്വതന്ത്ര കൂട്ടായ്മയായ ചില്ല സർഗവേദിയുടെ കോഓർഡിനേറ്റർ തുടങ്ങി വിവിധ മേഖലകളിൽ തന്റെ പ്രവർത്തന മികവ് തെളിയിച്ചിട്ടുണ്ട്. 

കേളി രക്ഷാധികാരി സമിതി അംഗങ്ങൾ, കേളി സെക്രട്ടറിയേറ്റ് അംഗങ്ങൾ, കേന്ദ്ര കമ്മറ്റി അംഗങ്ങൾ, വിവിധ ഏരിയ രക്ഷാധികാരി സെക്രട്ടറിമാർ, ഏരിയ സെക്രട്ടറിമാർ, സബ്കമ്മിറ്റി കൺവീനർമാർ, കുടുംബ വേദി സെക്രട്ടറി, പ്രസിഡന്റ്, ട്രഷറർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 

English Summary:

Keli gave farewell T. R.Subramanyan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com