ADVERTISEMENT

മസ്‌കത്ത് ∙ യുഎഇയില്‍ നടന്ന ആദ്യ രാജ്യാന്തര കരാട്ടെ ചാംപ്യന്‍ഷിപ്പില്‍ തിളക്കമാര്‍ന്ന വിജയവുമായി മലയാളി ബാലന്‍. ബൗഷര്‍ ഇന്ത്യന്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയും പത്തനംതിട്ട കുമ്പനാട് സ്വദേശി പീറ്റര്‍ ചാക്കോ ആനി പീറ്റര്‍ ദമ്പതികളുടെ മകനുമായ യോഹാന്‍ ചാക്കോ പീറ്ററാണ് സ്വര്‍ണ്ണ മെഡല്‍ സ്വന്തമാക്കിയത്.

12 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ കുമിതേ വിഭാഗത്തില്‍ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികളെ പരാജയപ്പെടുത്തിയാണ് യോഹാന്‍റെ സ്വര്‍ണ്ണ മെഡല്‍ നേട്ടം. ഫെബ്രുവരി 16 മുതല്‍ 18 വരെ ഫുജൈറ സായിദ് സ്‌പോര്‍ട്ട്‌സ് കോംപ്ലക്‌സിലായിരുന്നു ചാംപ്യന്‍ഷിപ്പ്. മസ്‌കത്തിലെ അലി അല്‍റൈസി ക്ലബ്ബില്‍ കരാട്ടേ പരിശീലനം നടത്തുന്ന യോഹാന്‍ ഒമാനെ പ്രതിനിധീകരിച്ചാണ് ഇത്തവണ പങ്കെടുത്തത്. 2022-ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ജോര്‍ജിയയിലെ തിബ്ലിസിയില്‍ നടന്ന മത്സരങ്ങളിലും 2023ല്‍ ഒമാനില്‍ നടന്ന ചാംപ്യന്‍ഷിപ്പിലും സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഇനിയും രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുത്ത് മികച്ച നേട്ടങ്ങള്‍ കൈവരിക്കാനുള്ള തയ്യാറെടുപ്പിലാണ് 10 വയസ്സുകാരനായ യോഹാന്‍. മാതാപിതാക്കളും പരിശീലകരും എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്.

international-karate-championship
English Summary:

International Karate Championship: Malayali Boy Win

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com