ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇന്ത്യക്കാരിക്ക് എട്ട് കോടി രൂപ സമ്മാനം
Mail This Article
×
ദുബായ് ∙ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 10 ലക്ഷം ഡോളർ മുംബൈ സ്വദേശിനി രൂപ ഹരീഷ് ധവാന്. 25–ാം വിവാഹ വാർഷികം ആഘോഷിക്കാൻ ദുബായിലെത്തിയ രൂപ മുംബൈയിലേക്കു മടങ്ങുമ്പോൾ എടുത്ത ആദ്യ ടിക്കറ്റിലാണ് കോടികൾ സമ്മാനം ലഭിച്ചത്.
ഭർത്താവിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് ടിക്കറ്റെടുത്തതെന്ന് 3 മക്കളുടെ അമ്മയായ രൂപ പറഞ്ഞു. ജീവിതത്തിലെ ആദ്യാനുഭവം. ജീവിതം മാറ്റിമറിക്കും ഈ ഭാഗ്യമെന്ന് രൂപ പറഞ്ഞു. മറ്റൊരു നറുക്കെടുപ്പിൽ ജപ്പാൻ മിയസാക്കി സ്വദേശി നാന കകിഹാരയ്ക്കും 10 ലക്ഷം ഡോളർ സമ്മാനം ലഭിച്ചു.
English Summary:
10 Lakh Dollar Prize for Indian Woman in Duty Free Draw
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.