ADVERTISEMENT

അബുദാബി ∙ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്തി കയറ്റുമതി ശക്തിപ്പെടുത്തുന്ന വനിതാ സംരംഭകരെ സഹായിക്കാൻ യുഎഇ 50 ലക്ഷം ഡോളറിന്റെ ഫണ്ട് അനുവദിച്ചു. ഡബ്ല്യുടിഒ മന്ത്രിതല സമ്മേളനത്തിന്റെ ചെയർമാനുമായ ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയാണ് ഇക്കാര്യം  പ്രഖ്യാപിച്ചത്. 

ആഗോള വനിതാ സംരംഭകരുടെയും സ്ത്രീകൾ നയിക്കുന്ന വ്യവസായങ്ങളുടെയും സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുകയാണ് വിമൻ എക്‌സ്‌പോർട്ടേഴ്സ് ഇൻ ഡിജിറ്റൽ ഇക്കോണമി ഫണ്ടിലൂടെ ലക്ഷ്യമിടുന്നത്. വികസ്വര രാജ്യങ്ങളിലെ സ്ത്രീ സംരംഭകരെ ശാക്തീകരിക്കുന്നതിന് ഡബ്ല്യുടിഒയുടെ 5 കോടി ഡോളറിന്റെ പദ്ധതിയിലേക്കാണ് യുഎഇ 50 ലക്ഷം ഡോളർ നൽകിയത്. പുതിയ ഫണ്ട് ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ  ശക്തിപ്പെടുത്താനും സാമ്പത്തിക തടസ്സങ്ങൾ മറികടക്കാനും പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്താനും വനിതാ കയറ്റുമതിക്കാരെ സഹായിക്കുന്നു. 

വനിതാ സംരംഭകർ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്നം പരിഹരിക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണിത്. ഡബ്ല്യുടിഒയെ പിന്തുണയ്ക്കാൻ യുഎഇ ഒരു കോടി ഡോളർ ഗ്രാന്റ് നൽകുമെന്ന് വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

English Summary:

UAE allocates 50 lakh dollars fund for female entrepreneurs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com