ഇന്ത്യയിലേക്ക് കുവൈത്ത് ടൂറിസ്റ്റുകളുടെ വരവിൽ വർധനവ്
Mail This Article
കുവൈത്ത് സിറ്റി ∙ ഇന്ത്യയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനുള്ള കുവൈത്ത് പൗരന്മാരുടെ താൽപ്പര്യം വർധിച്ചതായി കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക അറിയിച്ചു. 2023ൽ കുവൈത്ത് പൗരന്മാർക്ക് 8,000-ത്തിലധികം മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസകൾ നൽകിയിട്ടുണ്ടെന്നും ഭാവിയിൽ എണ്ണത്തിൽ വർധനവ് വരുമെന്നും ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം, അതിശയകരമായ പ്രകൃതിജന്യ വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും ലഭ്യത എന്നിവയെല്ലാം സംയോജിത ടൂറിസം വാഗ്ദാനം ചെയ്യുന്നുവെന്ന് ഡോ. സ്വൈക പറഞ്ഞു. കുവൈത്ത് അവന്യൂസ് മാളിൽ 'എക്സ്പ്ലോർ എക്സ്പീരിയൻസ് ആൻഡ് എൻജോയ് അമൈസിങ് ഇന്ത്യ' എന്ന പേരിൽ ഇന്ത്യൻ എംബസി സംഘടിപ്പിച്ച എക്‌സിബിഷൻ ഉദ്ഘാടന വേളയിൽ ആണ് ഡോ. ആദർശ് സ്വൈക ഇക്കാര്യങ്ങൾ പറഞ്ഞത്.