പുതിയ ട്രാക്കിലൂടെ മോട്ടർ സ്പോർട്ട് അനുഭവം ഉയർത്താൻ ഖിദ്ദിയ സിറ്റി ഒരുങ്ങുന്നു
Mail This Article
റിയാദ് ∙ സൗദി അറേബ്യയെ മോട്ടർ സ്‌പോർട്ടിന്‍റെ നെറുകയിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ടുള്ള പുതിയ റേസ്‌ട്രാക്ക് ഖിദ്ദിയ സിറ്റിയിൽ ഉണ്ടാകുമെന്ന് ഖിദ്ദിയ ഇൻവെസ്റ്റ്‌മെന്‍റ് കമ്പനിയുടെ (ക്യുഐസി) ഡയറക്ടർ ബോർഡ് പ്രഖ്യാപിച്ചു. ക്വിദ്ദിയ സിറ്റിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ക്രമീകരിക്കാവുന്ന സ്പീഡ് പാർക്ക് ട്രാക്ക് പ്രവർത്തനക്ഷമത, അത്യാധുനിക സാങ്കേതികവിദ്യ, അതുല്യമായ ഉപഭോക്തൃ അനുഭവം എന്നിവ സമ്മാനിക്കുമെന്നാണ് ഖിദ്ദിയ ഇൻവെസ്റ്റ്‌മെന്‍റ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇവിടെ നടത്തുന്ന റേസിങ് ഇവന്‍റുകളുടെ ശ്രദ്ധേയമായ പട്ടിക ഉടൻ അവതരിപ്പിക്കും.
മുൻ ഓസ്ട്രിയൻ ഫോർമുല വൺ ഡ്രൈവർ അലക്‌സ് വുർസും ജർമൻ സർക്യൂട്ട് ഡിസൈനർ ഹെർമൻ ടിൽകെയും ചേർന്ന് രൂപകൽപ്പന ചെയ്‌തതാണ് ഇവിടുത്തെ പയനിയറിങ് ട്രാക്ക്. സ്‌പീഡ് പാർക്ക് ട്രാക്കിന് സ്‌ട്രീറ്റ് സർക്യൂട്ട് സെക്ഷനും ഫാസ്റ്റ് ഓപ്പൺ ട്രാക്ക് വിഭാഗവും ഉൾപ്പെടെ രണ്ട് വ്യത്യസ്തമായ വിഭാഗങ്ങളുള്ള ഒന്നിലധികം കോൺഫിഗറേഷനുകൾ ഉണ്ട്.