ഡബ്ല്യുഎംസി വനിതാദിന ആഘോഷം
Mail This Article
അൽഐൻ ∙ വനിതകൾ പ്രധാന പദവികൾ അലങ്കരിച്ച് മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) അൽഐൻ പ്രോവിൻസ് സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമ മാതൃകയാണെന്ന് ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള.
അൽഐൻ പ്രോവിൻസ് വിമൻസ് ഫോറം രാജ്യാന്തര വനിതാ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിമൻസ് ഫോറം പ്രസിഡന്റ് ഡോ. നിഷ വിജി വർഗീസ് അധ്യക്ഷത വഹിച്ചു. ഡോ. റഫിയ റഹീം, അൽഐൻ ഇന്ത്യ സോഷ്യൽ സെന്റർ പ്രസിഡന്റ് ജിമ്മി, ഡബ്ല്യുഎംസി ഗ്ലോബൽ വൈസ് ചെയർമാൻ വർഗീസ് പനക്കൽ, ഗ്ലോബൽ വിമൻസ് ഫോറം അധ്യക്ഷ എസ്തർ ഐസക് എന്നിവർ വിശിഷ്ടാതിഥികളായി. വിവിധ മേഖലകളിൽ മികവു തെളിയിച്ച സംരംഭകരായ മേരി തോമസ്, ബിന്ദു സുബ്രമണി, പാർവതി അച്യുത് കൃഷ്ണൻ എന്നിവരെ ആദരിച്ചു.
ഡബ്ല്യുഎംസി പ്രോവിൻസ് ചെയർമാൻ ഡോ. സുധാകരൻ, പ്രസിഡന്റ് ജാനറ്റ് വർഗീസ്, സെക്രട്ടറി സോണി ലാൽ, ട്രഷറർ ആൻസി ജയിംസ്, രാമചന്ദ്രൻ പേരാമ്പ്ര, രാജീവ് കുമാർ, ജൂഡിൻ ഫെർണാണ്ടസ്, റാണി ലിജേഷ്, ബിന്ദു ബോബൻ, താഹിറ എന്നിവർ പ്രസംഗിച്ചു. വിവിധ എമിറേറ്റ് പ്രോവിൻസ് ഭാരവാഹികളും പങ്കെടുത്തു.