ADVERTISEMENT

ഷാർജ ∙ ഷാർജ മ്യൂസിയം ഓഫ് ഇസ്‌ലാമിക് സിവിലൈസേഷനിലേക്ക് റമസാനിൽ സൗജന്യ പ്രവേശനം അനുവദിച്ചു. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും രാത്രി 9 മുതൽ 11 വരെയും മ്യൂസിയം സന്ദർശിക്കാം. റമസാൻ അവസാനത്തെ പത്തിൽ രാത്രി പ്രവേശനമുണ്ടാകില്ല. പെരുന്നാൾ ഒരുക്കങ്ങൾക്കു മുന്നോടിയായി റമസാൻ 29, 30 തീയതികളിലും മ്യൂസിയം അടച്ചിടും.  

ഇസ്‍ലാമിനെ കുറിച്ച് മനസ്സിലാക്കാനുതകുന്ന കലാസൃഷ്ടികൾ, കഅബയുടെ ചെറു മാതൃക, ഹജ് ചടങ്ങുകളുടെ ഫോട്ടോകൾ, വിശുദ്ധ ഖുർആന്റെ അപൂർവ കയ്യെഴുത്തുപ്രതികൾ, അപൂർവ നാണയങ്ങൾ, കറൻസികൾ, സെറാമിക്സ്, മെറ്റൽ, ഗ്ലാസ് കലാസൃഷ്ടികൾ തുടങ്ങിയവ അടുത്തറിയാം. ജപമാല (ദസ്‍വി), അലങ്കാര വിളക്കുകൾ എന്നിവ ഉണ്ടാക്കാൻ പരിശീലിപ്പിക്കുന്ന ശിൽപശാല 23–25 തീയതികളിൽ നടക്കും. ഇസ്‍ലാമിക, അറബ്, ഇന്ത്യൻ നാഗരികതകൾ സമന്വയിപ്പിക്കുന്ന പ്രദർശനം (സീന സ്‌പ്ലെൻഡർ ഓഫ് ദി ഇന്ത്യൻ കോർട്ട്സ്) ഏപ്രിൽ 14 വരെ തുടരും.

English Summary:

Ramadan : Free entry to Sharjah Museum of Islamic Civilisation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com