ADVERTISEMENT

ദുബായ് ∙ ദുബായിലെ മർഗാം, ലെഹ്ബാബ്, അൽ ലെസൈലി, ഹത്ത എന്നിവിടങ്ങളിലെ ഉൾ റോഡുകളുടെയും തെരുവ് വിളക്കുകളുടെയും നിർമാണ പ്രവർത്തനങ്ങൾ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പൂർത്തിയാക്കി. 18 കിലോമീറ്റർ റോഡ് പ്രവൃത്തി, 17 കിലോമീറ്ററിൽ തെരുവു വിളക്കുകൾ എന്നിവയുൾപ്പെടുന്നതാണ് 35 കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന പദ്ധതി. താമസക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആർടിഎ ലെഹ്ബാബിലും അൽ ലെസൈലിയിലും അധിക റോഡ് പ്രവൃത്തികൾ ആരംഭിച്ചു.

dubai-rta
ആർടിഎ ചെയർമാന്‍ മത്തർ അൽ തായർ

പ്രധാനമന്ത്രിയും വൈസ് പ്രസിഡന്‍റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെയും ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെയും നിർദേശപ്രകാരമാണ് ഇന്‍ററേണൽ റോഡ് പദ്ധതി നടപ്പാക്കിയതെന്ന് ആർടിഎ ചെയർമാന്‍ മത്തർ അൽ തായർ പറഞ്ഞു. ജനസംഖ്യാപരമായ വളർച്ചയുടെയും റസിഡൻഷ്യൽ ഏരിയകളുടെയും ദുബായ് ഗ്രാമപ്രദേശങ്ങളുടെയും വികസനം സംബന്ധമായ ആവശ്യകതകൾ പരിഹരിക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചത്. മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങൾ അടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനുള്ള ആർടിഎയുടെ പ്രതിബദ്ധതയാണ് പദ്ധതി പ്രതിഫലിപ്പിക്കുന്നത്.

English Summary:

RTA has Completed the Construction of Inner Roads in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com